-
അനധികൃമായി സംഗീതോപകരണങ്ങൾ നീക്കം ചെയ്തുവെന്നും ചിലത് നശിപ്പിച്ചുവെന്നും തന്റെ ചില ഈണങ്ങൾ മോഷ്ടിച്ചുവെന്നുമാരോപിച്ച് പ്രസാദ് സ്റ്റുഡിയോ ഉടമയ്ക്കതിരെ പോലീസിൽ പരാതി നൽകി ഇളയരാജ.
സ്റ്റുഡിയോയിലെ, ഇളയരാജയുടേതെന്ന് അറിയപ്പെടുന്ന ഒന്നാം റെക്കോർഡിംഗ് തീയേറ്ററിലാണ് പ്രശ്നങ്ങളുടെ തുടക്കം. സ്റ്റുഡിയോ സ്ഥാപകൻ എൽ വി പ്രസാദിന്റെ കാലത്ത് തന്നെ റെക്കോർഡിംഗ് ആവശ്യങ്ങൾക്കായി സ്റ്റുഡിയോയുടെ ഈ ഭാഗം ഇളയരാജയ്ക്ക് വിട്ടുനൽകിയിരുന്നു. എൽ വി പ്രസാദിന്റെ കാലശേഷം മകൻ രമേഷ് പ്രസാദ് സ്റ്റുഡിയോ ഏറ്റെടുത്തപ്പോഴും ഇതേ പതിവ് തുടർന്നിരുന്നു. എന്നാൽ അടുത്ത തലമുറയിലെ സായ് പ്രസാദ് സ്റ്റുഡിയോ ഉടമസ്ഥത ഏറ്റെടുത്തപ്പോൾ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവന്നു.
കോവിഡ് 19 ലോക്ഡൗൺ കാലത്ത് സായ് പ്രസാദിന്റെ ആളുകൾ തന്റെ അനുവാദം കൂടാതെ സ്റ്റുഡിയോയിൽ പ്രവേശിച്ചുവെന്നാണ് ഇളയരാജ ആരോപിക്കുന്നത്. അവരുടെ കടന്നുകയറ്റത്തിനു ശേഷം വിലപിടിപ്പുള്ള പല സംഗീതോപകരണങ്ങളും നശിപ്പിച്ചുവെന്നും ചിലത് കാണാനില്ലെന്നും സംഗീതസംവിധായകൻ പരാതിയിൽ ആരോപിക്കുന്നു. തന്റെ ചില ഈണങ്ങൾ സായ് പ്രസാദ് കരിഞ്ചന്തയിൽ വലിയ ലാഭത്തിൽ വിറ്റുവെന്നും പരാതിയിൽ പറയുന്നു.
2019 സെപ്റ്റംബർ മുതലാണ് ഇരുവരും തമ്മിലെ പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. സ്റ്റുഡിയോയിലെ വൈദ്യുതിയും വെള്ളവും മറ്റും വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് സായ് ഭീഷണിമുഴക്കുകയാണെന്ന് ആരോപിച്ച് ഇളയരാജ പരാതി നൽകിയിരുന്നു.
Content Highlights :ilayaraja files complaint against Prasad Studio owner Sai Prasad for damaging his musical equipments stole musical notes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..