'എ ബ്യൂട്ടിഫുൾ ബ്രേക്കപ്പി'ൽ ക്രിഷും മെറ്റിൽഡയും
കാൻ ചലച്ചിത്ര മേളയടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയ "എ ബ്യൂട്ടിഫുൾ ബ്രേക്കപ്പ്" എന്ന ചിത്രത്തിലെ ഇളയരാജ സംഗീതം നൽകിയ ഗാനം പുറത്തിറക്കി. ഹോളിവുഡ് താരങ്ങളായ ക്രിഷ്, മെറ്റിൽഡ, എമിലി മാക്കിസ് റൂബി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ഹൊറർ മിസ്റ്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത്ത് വാസൻ ഉഗ്ഗിനയാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ എത്തുന്ന ചിത്രം എ.കെ പ്രൊഡക്ഷസ്, 5 നേച്ചേഴ്സ് മൂവീസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ ലണ്ടൻ പശ്ചാത്തലത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇളയരാജയുടെ 1422- മത് ചിത്രമാണിത്. കെ.ആർ ഗുണശേഖർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.
എഡിറ്റിംഗ്: ശ്രീകാന്ത് ഗൗഡ, സൗണ്ട് എഫ്കട്സ്: വി.ജി രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാക്രോ റോബിൻസൺ, ആർട്ട്: ധർമ്മേധർ ജല്ലിപ്പല്ലി, കോസ്റ്റ്യൂം: കരോലിന, സോനം, മേക്കപ്പ്: പ്രതിക് ശെൽവി, ടൈറ്റിൽ ഡിസൈൻ: മാമിജോ, സ്റ്റിൽസ്: രോഹിത് കുമാർ, പി.ആർ & മാർക്കറ്റിംഗ്: ജിഷ്ണു ലക്ഷ്മണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..