നോവുണര്‍ത്തി 'ഇള'; കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി മ്യൂസിക്കല്‍ ഫീച്ചററ്റ് റിലീസ് ചെയ്തു


Photo : Special Arrangement

വീടുകളില്‍ അടച്ചിരുന്നും പുറത്തിറങ്ങുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്തിയും നമ്മള്‍ മാറിനടക്കുമ്പോള്‍ കോവിഡിനെ ഭയക്കാനോ മാറിനില്‍ക്കാനോ തയ്യാറാവാത്ത ഒരു കോവിഡ് മുന്നണിപ്പോരാളി സമൂഹമുണ്ടിവിടെ. രോഗബാധ ഉണ്ടാകുമെന്ന് ആശങ്കപ്പെടാതെ കോവിഡ് ബാധിതരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആ മുന്നണിപ്പോരാളികള്‍ക്കുള്ള ആദരമാണ് കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണന്റെ നേതൃത്വത്തില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ ഒരു സംഘം കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ ഇള. പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഗാനചിത്രത്തിലൂടെ ബി.കെ. ഹരിനാരായണന്‍ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകത കൂടി ഈ മ്യൂസിക്കല്‍ ഫീച്ചററ്റിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എ.സി. മൊയ്ദീന്‍ എംഎല്‍എയും ചേര്‍ന്നായിരുന്നു ഇളയുടെ യൂട്യൂബ് റിലീസ് നിര്‍വഹിച്ചത്‌.

കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിക്കുന്ന ഇള എന്ന ഡോക്ടറുടെ പ്രണയമുള്‍പ്പെടെയുള്ള ജീവിതത്തിലൂടെയാണ് ഗാനചിത്രം കടന്നു പോകുന്നത്. 'ശലഭഹൃദയമേ തിരയുന്നോ നീ...'എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബി.കെ.ഹരിനാരായണനാണ്. അപര്‍ണ ബാലമുരളി ഇളയായെത്തുന്ന ഗാനചിത്രത്തില്‍ സംഗീതസംവിധായകന്‍ ബിജിബാലിനും കഥകളി കലാകാരന്‍ പീശപ്പള്ളി രാജീവനുമൊപ്പം ഹരിനാരായണനും അഭിനയിച്ചിരിക്കുന്നു. കൂടാതെ നിരവധി ആരോഗ്യപ്രവര്‍ത്തകരും ഗാനചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

മിഥുന്‍ ജയരാജാണ് ഗാനചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. സന്ദര്‍ഭോചിതമായ സംഗീതവും വരികളും ചിത്രീകരണവും ഇളയുടെ ഹൈലൈറ്റുകളാണ്. കോവിഡ് മുന്നണിപ്പോരാളിയായ ഒരു ഡോക്ടറുടെ ജീവിതത്തിന്റെ തിരക്കുകളും തന്റെ രോഗികളെ കുറിച്ചുള്ള ഡോക്ടറുടെ ആശങ്കകളും കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സൗഹൃദക്കൂട്ടായ്മയുടെ കരുത്തിലാണ് ഇള ചിത്രീകരിച്ചത്. സമാനമനസ്‌കരായ ഒരുകൂട്ടം ആളുകളുടെ ഒത്തുചേരല്‍ കൂടിയാകുന്നു ചിത്രം.

ഛായാഗ്രഹണം മനേഷ് മാധവന്‍, എഡിറ്റിങ് പ്രവീണ്‍ മംഗലത്ത്, ആര്‍ട്ട് ഇന്ദുലാല്‍ കാവീട് എന്നിവര്‍ നിര്‍വഹിക്കുന്നു. ലിജുപ്രഭാകര്‍, ധനുഷ് നായനാര്‍, ജയറാം രാമചന്ദ്രന്‍, അവണാവ് നാരായണന്‍ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശില്പികള്‍. ഇളയുടെ ആദ്യ പോസ്റ്റര്‍ മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്. പ്രേക്ഷകരുടെ ഉള്ളില്‍ നോവുണര്‍ത്താനും കോവിഡ് മുന്നണിപ്പോരാളികളോട് ആദരമുണര്‍ത്താനും ഇള എന്ന ചെറു ഗാനചിത്രത്തിന് സാധിക്കുന്നുവെന്നത് കലാക്കൂട്ടായ്മയുടെ വിജയമാണെന്ന് നിസ്സംശയം പറയാം.

Content Highlights: Ila Tribute Musical Featurette BK Harinarayanan Aparna Balamurali Covid-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented