-
പൊറോട്ടയോളം മലയാളികള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ഭക്ഷണമുണ്ടാകില്ല. അതുകൊണ്ടു തന്നെ പൊറോട്ടയ്ക്ക് വേണ്ടിയൊരു പാട്ട് ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. സര്‍ക്കാര്‍ പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇപ്പോള്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ് പൊറോട്ട. 'ഐ മിസ്സ് യൂ ഡാ പൊറോട്ട സോങ്' എന്ന പേരില്‍ ഇറക്കിയിരിക്കുന്ന മ്യൂസിക്ക് വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ ഏറ്റവും മിസ്സ് ചെയ്ത ഒരു ഭക്ഷണമാണ് പൊറോട്ടയെന്നാണ് വീഡിയോയില്‍ പറയുന്നത്. വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നമ്മുടെ ഇഷ്ട ഹോട്ടലില്‍ നിന്നും ഇഷ്ടപ്പെട്ട കറിയുടെ ഒപ്പം കഴിക്കുന്നതിന്റെ സുഖം കിട്ടാത്തതുകൊണ്ട് ആസ്വദിച്ചു കഴിക്കാന്‍ പറ്റിയില്ലെന്നും പാട്ടിലൂടെ ഇവര്‍ പറയുന്നു.
സിയ ഉള്‍ഹക്ക്, സച്ചിന്‍ രാജ്, സുധീഷ് കുമാര്‍ എന്നിവരാണ് പാട്ടിന്റെ ആശയത്തിന് പിന്നിലെ മൂവര്‍സംഘം. ഇവര്‍ തന്നെയാണ് ഗാനത്തിന് ഈണം നല്‍കി പാടി അവതരിപ്പിച്ചിരിക്കുന്നത്. രമേശ് കാവിലിന്റേതാണ് വരികള്‍. അവനിയര്‍ ടെക്‌നോളജീസിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസനാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
Content Highlights: I miss you da porotta song goes viral on social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..