പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എഫ്.പി
ഗാനങ്ങളും പോഡ്കാസ്റ്റുകളും കേട്ടാസ്വദിക്കാന്‍ നല്ലൊരു വിഭാഗം പേരും ആശ്രയിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് സ്‌പോട്ടിഫൈ. പക്ഷേ സ്‌പോട്ടിഫൈ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അത്ര നല്ല ദിവസമായിരുന്നില്ല ചൊവ്വാഴ്ച. നൂറുകണക്കിന് ഹിറ്റ് ഇന്ത്യന്‍ ഗാനങ്ങളാണ് സ്‌പോട്ടിഫൈയില്‍ നിന്ന് അപ്രത്യക്ഷമായത്.
ഇഷ്ടഗാനങ്ങള്‍ പെട്ടന്നുകേള്‍ക്കാന്‍ പ്ലേലിസ്റ്റുള്‍പ്പെടെ തയ്യാറാക്കി വെച്ചിരുന്നവരെയെല്ലാം ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായി ഈ വാര്‍ത്ത. ബാജിറാവു മസ്താനിയിലെ മല്‍ഹാരി, ബാര്‍ ബാര്‍ ദേഖോയിലെ കാലാ ചഷ്മ, കളങ്ക്, രാം-ലീല, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, മിഷന്‍ മംഗള്‍, ത്രീ ഇഡിയറ്റ്‌സ്, ജഴ്‌സി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ എന്നിവയെല്ലാം കാണാതായവയില്‍ ഉള്‍പ്പെടുന്നു.
സ്‌പോട്ടിഫൈ ഉപയോക്താക്കളെ ഉദ്ധരിച്ചുകൊണ്ട് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ പാട്ടുകളുടെ ഉടമകളുമായുള്ള പഴയ കരാര്‍ അവസാനിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സ്‌പോട്ടിഫൈ അധികൃതരുടെ പ്രതികരണം. പുതിയ കരാറില്‍ ഏര്‍പ്പെടാനായിട്ടില്ലെന്നും അവര്‍ അറിയിച്ചു.
Content Highlights: hundreds of indian songs missing from spotify, users in confusion
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..