വിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് വരികളെഴുതിയ ഹൃദയോത്സവം എന്ന മ്യൂസിക് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ചിറകുകള്‍ മൂടി കുറുകാതെയിരിക്കുമെന്‍  എന്നാരംഭിക്കുന്ന ഗാനം ഗായകനും സംഗീതസംവിധായകനുമായ വീത് രാഗ് ആലപിച്ചിരിക്കുന്നു. പി.ജി.നൗഷാദാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ സറ്റോരിയിലൂടെയായിരുന്നു ഗാനത്തിന്റെ റിലീസ്. മനസ്സില്‍ തങ്ങി നില്‍ക്കുന്ന വരികളും സുഖദമായ ഈണവും ആലാപനവുമാണ് ഗാനത്തിന്. 

ഒരു സംഘം മികച്ച കലാകാരന്‍മാരാണ് ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഗാനത്തിന്റെ സംവിധാനവും പ്രോഗ്രാമിങ്ങും പി.ജി. നൗഷാദ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫ്‌ളൂട്ട്: റിസണ്‍ എം.ആര്‍, തബല: സുനില്‍ കുമാര്‍ പി.കെ., സിത്താര്‍: പോള്‍സണ്‍ കെ.ജെ. വീഡിയോ എഡിറ്റിങ്: ഫ്രാങ്ക്‌ളിന്‍ ബി.സെഡ്., വീഡിയോഗ്രാഫര്‍: മജീദ് പി.എം., പ്രോജക്ട് ഡിസൈനര്‍: പി.ജി. പങ്കജം, ടൈറ്റില്‍& ഡിസൈന്‍സ്: സൂനീര്‍ മുഹമ്മദ്. 

 

Content Highlights: Hridayothsavam Music Video Rafeeq Ahamed Veetraag Gopi P G Noushad