പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഹൃദയ'ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. 'താരം തെളിഞ്ഞു' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷോം അബുദുള്‍ വഹാബാണ്. 

ക്യാമ്പസും ഹോസ്റ്റല്‍ ജീവിതവുമാണ് ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൃദയത്തില്‍ മൊത്തം പതിനഞ്ച് ഗാനങ്ങളാണുള്ളത്. അതില്‍ അഞ്ചാമത്തെ ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്റെ നാലാമത്തെ ചിത്രമാണ് ഹൃദയം.

കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. 

Content Highlights: Hridayam Prithviraj song, Pranav Mohanlal, Thathaka Theithare Video Song, Hesham, Visakh, Vineeth Sreenivasan, Darshana Rajendran, Kalyani Priyadarshan