മഞ്ചു ലക്ഷ്മിയും ഹണി റോസും മോൺസ്റ്ററിൽ | ഫോട്ടോ: https://www.facebook.com/IamDhwani
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്ററിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹൈ ഓൺ ഡിസയർ എന്ന ഗാനം ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് എത്തിയത്..
ഹണി റോസും തെലുങ്ക് താരം മഞ്ജു ലക്ഷ്മിയും ജോഡികളായി അഭിനയിച്ചിരിക്കുന്ന ഗാനമാണിത്. ജോർജ് പീറ്ററിന്റെ വരികൾക്ക് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു. സയനോര ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്. സുദേവ് നായർ, സിദ്ദിഖ്, ഗണേഷ് കുമാർ, കൈലാഷ്, ജോണി ആന്റണി, രാഹുൽ രാജഗോപാൽ, ലെന, സാധിക വേണുഗോപാൽ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്.
ലക്കി സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മോൺസ്റ്ററിന്റെ ഓ.ടി.ടി റിലീസ്.
Content Highlights: honey rose and manchu lakshmi in monster song, high on desire song, sayanora philip, deepak dev
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..