ജ്യോത്സന, ഉണ്ണിമുകുന്ദൻ
സംഗീത സംവിധായകന് സാനന്ദ് ജോര്‍ജ്ജ് ഗ്രേസിന്റെ ഈണത്തില്‍ നടന് ഉണ്ണി മുകുന്ദന് എഴുതിയ ഹിന്ദി ഗാനം, ഗായിക ജ്യോത്സ്നയുടെ സ്വരമാധുരിയില്‍ പ്രേക്ഷകരിലേയ്ക്ക് എത്തുന്നു. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന മലയാള ചിത്രത്തിനു വേണ്ടിയാണ് സാനന്ദ് ചിട്ടപ്പെടുത്തിയ ട്യൂണില്‍ ഉണ്ണി മുകുന്ദന് ഹിന്ദിയില്‍ വരികള്‍ എഴുതിയത്. 'ഹോ ജാനെ ദേ' എന്ന ഈ ഗാനം നടന് ദിലീപ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കി. അബാമിന്റെ യുട്യൂബ് ചാനലില്‍ ഗാനത്തിന്റെ മേയ്ക്കിങ് വീഡിയോ കാണാം.
'ഹോ ജാനെ ദേ' ഹിന്ദി പാട്ടെഴുതി ഉണ്ണി മുകുന്ദന് ഞെട്ടിച്ചുവെന്ന് സംഗീത സംവിധായകന് സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് പറഞ്ഞു. ട്യൂണ്‍ അയച്ചു മണിക്കൂറുകള്‍ക്കുളളില്‍ സിനിമയ്ക്ക് ആവശ്യമായ പാട്ട് റെഡി. മാത്രമല്ല ഈ വരികള്‍ ഉണ്ണി മുകുന്ദന് സ്വന്തം ശബ്ദത്തില്‍ പാടി അയയ്ക്കുകയും ചെയ്തു. ആക്സന്റുകളൊക്കെ എങ്ങനെ ആയിരിയ്ക്കണമെന്ന് കൃത്യമായി വ്യക്തമാക്കി പഞ്ചിന് പാടി കിട്ടിയത് ഹിന്ദി പാട്ടൊരുക്കുന്നതിന് സഹായകമായെന്ന് സംഗീത സംവിധായകന്. മരട് 357-ലെ ഹിന്ദി പാട്ട് ഉള്‍പ്പെടെ നാല് പശ്ചാത്തല ഗാനങ്ങളും പശ്ചാത്തല സംഗീതവും സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ഒരുക്കി.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നു പൊളിച്ചു നീക്കിയ മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെയും കുടിയൊഴിപ്പിയ്ക്കപ്പെട്ട 357 കുടുംബങ്ങളുടെയും കഥയും സമകാലീന കേരളത്തിന്റെ സാമൂഹ്യ അവസ്ഥയും പ്രതിപാദിയ്ക്കുന്ന സിനിമയാണ് മരട് 357. ദിനേശ് പള്ളത്താണ് തിരക്കഥ എഴുതിയത്. രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. വി.ടി ശ്രീജിത്താണ് എഡിറ്റര്‍. അനൂപ് മേനോന്, ധര്മ്മജന് ബോള്‍ഗാട്ടി,സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, മനോജ് കെ. ജയന്, സാജില്‍, ഷീലു എബ്രഹാം, നൂറിന് ഷെരീഫ് എന്നീവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഹരീഷ് കണാരന്, സുധീഷ്, ശ്രീജിത്ത് രവി, കൈലാഷ്, ജയന് ചേര്‍ത്തല, അജ്ഞലി, സരയൂ, മന്‍രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലെ അഭിനേതാക്കളാണ്.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യൂവും സ്വര്‍ണ്ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്ശനന് കാഞ്ഞിരംകുളവും ചേര്‍ന്നാണ്, കണ്ണന് താമരക്കുളം സംവിധാനം ചെയ്ത മരട് 357 നിര്‍മ്മിച്ചത്. ചിത്രം തിയേറ്റര്‍ റീലീസിന് സജ്ജമായി. വാര്‍ത്താ പ്രചാരണം- എ.എസ് പ്രകാശ്.
Content Highlights: Ho Jaane De Song, Jyotsna, Kannan Thamarakkulam, Unni Mukundan, Saanand George, Maradu 357
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..