സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി 'ഹിതം' എന്ന സംഗീത ആൽബം. ലിജോ മാത്യു ആണ് ഹിതത്തിന് സംഗീതം നൽകിയിരിക്കുന്നത്. ലിങ്കു എബ്രഹാമിന്റെതാണ് വരികൾ. ആനന്ദ് എകർഷിയാണ് സംവിധാനം.
സിതാര കൃഷ്ണകുമാറും, നിരഞ്ജ് സുരേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമാ താരമായ ജോൺ കൈപ്പള്ളിലും, മോഡലായ ഐറിൻ ജോസുമാണ് അഭിനേതാക്കൾ. ഛായാഗ്രഹണം വിജയ് കൃഷ്ണൻ.
യഥാർഥ പ്രണയത്തിന് മുന്നിൽ ജാതിയോ മതമോ തടസമല്ലെന്നതാണ് ഹിതം പറഞ്ഞു വയ്ക്കുന്നത്.
Content Highlights : Hitham Malayalam Musical Album John Kaipallil Irene Sithara Krishnakumar