ആരവമുയര്‍ന്ന് തിയേറ്ററുകള്‍; ആവേശക്കൊടുമുടിയേറ്റി പാട്ടുകൾ


സ്വീറ്റി കാവ്‌

പുറത്തിറങ്ങുന്ന ഗാനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മില്യണ്‍ ക്ലബില്‍ കടന്നു കൂടുന്ന പ്രവണതയാണ് കുറച്ചു കാലത്തായി തുടരുന്നത്. അടിപൊളിഗാനങ്ങള്‍ക്കൊപ്പം മെലഡികള്‍ക്കും ആരാധകരേറെ. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രൊമോഷനും ഷെയറിങ്ങും നല്‍കുന്നത് മികച്ച മൈലേജാണ്

Image designed by Roopesh K

കോവിഡ് കാലത്ത് അടഞ്ഞു കിടന്ന തിയേറ്ററുകള്‍ക്ക് പകരം സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. നീണ്ട ഇടവേള പിന്നിട്ട് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും റിലീസുകള്‍ തുടരുന്നു. സിനിമ എന്ന മാസ്മരികത അനുഭവിക്കാന്‍ വീടുകള്‍ക്കുള്ളില്‍ തിയേറ്റര്‍ ഇഫക്ട് സജ്ജീകരിച്ചവരും ധാരാളം. അതിനപ്പുറം തിയേറ്റര്‍ ആമ്പിയന്‍സ് തന്നെ വേണമെന്നാഗ്രഹിച്ചവര്‍ തിയേറ്ററുകള്‍ തുറക്കാന്‍ കാത്തിരുന്നു. രാജ്യത്തെ തിയേറ്ററുകള്‍ വീണ്ടും തുറന്നു. ഒടിടി റിലീസ് നീട്ടിവെച്ച സിനിമകള്‍ തിയേറ്ററുകളിലെത്തി, സിനിമാപ്രേമികളുടെ ആവേശാരവങ്ങളുടെ അകമ്പടിയോടെ തിയേറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

സിനിമകള്‍ക്കൊപ്പം തന്നെ പ്രേക്ഷകശ്രദ്ധ നേടുന്നതാണ് അവയിലെ ഗാനങ്ങള്‍. അതിനാല്‍ തന്നെ ഗാനങ്ങള്‍ക്ക് മിക്ക നിര്‍മ്മാതാക്കളും പ്രാധാന്യം നല്‍കുന്നത് പതിവാണ്. സിനിമകള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഗാനങ്ങള്‍ പുറത്തിറക്കുന്നത് ഒരു വാണിജ്യതന്ത്രം കൂടിയാണ്. പാട്ടുകള്‍ അടിസ്ഥാനപ്പെടുത്തി സിനിമ വിലയിരുത്തപ്പെടുമെന്നതാണ് കാരണം. നല്ല ഗാനങ്ങളുള്ള ചിത്രങ്ങള്‍ മോശമാകാനിടയില്ലെന്ന ധാരണ ഒരു ശരാശരി സിനിമാപ്രേക്ഷകനുണ്ട്. അക്കാരണത്താല്‍ തന്നെ ഗാനങ്ങള്‍ മികച്ച രീതിയില്‍ ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു.

മില്യണ്‍ വ്യൂസ് കടക്കുന്ന ഗാനങ്ങള്‍

കടന്നു പോയ കോവിഡ് കാലത്തും തുടര്‍ന്നും റിലീസായ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഭാഷാതീതമായി ഗാനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത യൂട്യൂബിലൂടേയും മറ്റും മികച്ച വരുമാനം നേടിക്കൊടുക്കുന്നു. പുറത്തിറങ്ങുന്ന ഗാനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മില്യണ്‍ ക്ലബില്‍ കടന്നു കൂടുന്ന പ്രവണതയാണ് കുറച്ചു കാലത്തായി തുടരുന്നത്. അടിപൊളിഗാനങ്ങള്‍ക്കൊപ്പം മെലഡികള്‍ക്കും ആരാധകരേറെ. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രൊമോഷനും ഷെയറിങ്ങും നല്‍കുന്നത് മികച്ച മൈലേജാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ വിരല്‍ത്തുമ്പിലെത്തിയ സിനിമയും ഗാനങ്ങളും കോവിഡ് കാലത്തിന്റെ വിരസതയ്ക്ക് നല്‍കിയ അയവ് പ്രതിഫലിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഷെയറിങ്ങിലും പോസ്റ്റിങ്ങിലുമാണ്.

ഹിറ്റ് ചാര്‍ട്ടിലേക്കെത്തിയ മലയാള ഗാനങ്ങള്‍

ദര്‍ശനയുയര്‍ത്തിയ അലകളില്‍ ഒഴുകുകയാണ് മലയാളികളിപ്പോള്‍. പ്രണവ് മോഹന്‍ലാലും നായിക ദര്‍ശനയും ക്യാംപസ് പ്രണയവും ദര്‍ശനാ...എന്ന ഒറ്റപ്പാട്ടില്‍ നിറഞ്ഞൊഴുകി. വ്യത്യസ്തമായൊരുക്കിയ ഗാനത്തിന് ആരാധകര്‍ നല്‍കിയത് വന്‍വരവേല്‍പ്പാണ്. അടുത്തകാലത്ത് പുറത്തിറങ്ങിയ മലയാളഗാനങ്ങളില്‍ ശ്രോതാക്കള്‍ റിപ്പീറ്റടിച്ച് കേട്ട പാട്ടുകളില്‍ മുന്‍സ്ഥാനത്താണ് ഈ ഗാനം. 'ഹൃദയം' എന്ന ചിത്രത്തിനു വേണ്ടി ഹിഷാം അബ്ദുള്‍ വഹാബും അരുണ്‍ ആലാട്ടും ചേര്‍ന്നൊരുക്കിയ ഗാനത്തിന് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനവാസന്‍ നല്‍കിയ ദൃശ്യാവിഷ്‌കാരവും ഗാനത്തിന്റെ വിജയത്തിന് സഹായകമായി. ദര്‍ശനയ്ക്ക് മുമ്പേ പുറത്തിറങ്ങിയ മറ്റൊരു പ്രണവ് ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തിന്റെ റിലീസിന് മുമ്പേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 'മരക്കാര്‍' എന്ന ബിഗ് ബജറ്റ് സിനിമയില്‍ റോണി റാഫേല്‍ ഈണമിട്ട് ബി.കെ.ഹരിനാരായണന്‍ രചിച്ച കണ്ണില്‍ എന്റെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വേര്‍ഷനും ടീസറും ലക്ഷം വ്യൂസ് കടന്നു.

ഔസേപ്പച്ചന്‍ എന്ന സംഗീതപ്രതിഭയുടെ ഇരുനൂറാമത്തെ ചിത്രം എന്ന ലേബലോടെയാണ് 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ പിന്നെന്തേ എന്തേ മുല്ലേ... എന്ന മനോഹരമായ മെലഡി എത്തിയത്. ബി. കെ. ഹരിനാരായണന്‍ രചിച്ച് ഹരിശങ്കര്‍ ആലപിച്ച ശ്രുതിമധുരമായ ഗാനം ട്രെന്‍ഡിങ് സോങ്‌സ് പട്ടികയില്‍ ഇപ്പോഴും തുടരുന്നു. ഇനിയും റിലീസാവാത്ത 'മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്' എന്ന എന്ന സിനിമയിലെ അലരേ നീ എന്നിലെ.. എന്ന ഗാനത്തെ മലയാളികള്‍ ഹൃദയത്തോടാണ് ചേര്‍ത്തത്. കൈലാസ് മേനോന്റെ സംഗീതത്തിന് വരികളെഴുതിയത് ശബരീഷാണ്. റിലിസിനൊരുങ്ങുന്ന 'അജഗജാന്തരം' എന്ന ചിത്രത്തിലെ ഒള്ളുള്ളേരെ... എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റാണ്. മാവിലന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഗാനത്തിന് ജസ്റ്റിന്‍ വര്‍ഗ്ഗീസ് പുതിയമാനം നല്‍കിയാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ദുല്‍ക്കര്‍ സല്‍മാന്റെ ലേറ്റസ്റ്റ് മൂവി 'കുറുപ്പി'ലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ കയറിക്കൂടി. സുഷിന്‍ ശ്യാം-അന്‍വര്‍ അലി കൂട്ടുകെട്ടിലൂടെ മറ്റൊരു വ്യത്യസ്ത പ്രണയഗാനം കൂടി കുറുപ്പിലൂടെ മലയാളികളെ തേടിയെത്തി. ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ പുറത്തിറങ്ങിയ 'സൂഫിയും സുജാതയും', 'മാലിക്', 'അനുഗ്രഹീതന്‍ ആന്റണി', 'വെള്ളം', 'കാണെക്കാണെ'...തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും സംഗീതാസ്വാദകര്‍ ഏറ്റെടുത്തു. സിനിമാഗാനങ്ങള്‍ക്കൊപ്പം തന്നെ സിനിമേതര ഗാനങ്ങളും ആസ്വദിക്കപ്പെടുന്നതിന്റെ തെളിവാണ് അഹാന കൃഷ്ണയുടെ ആദ്യ സംവിധാനത്തില്‍ എത്തിയ 'തോന്നല്' എന്ന മ്യൂസിക് വീഡിയോ നേടിയ വിജയം. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് വരികളെഴുതിയത് ഷറഫു ആണ്. കേള്‍വിക്കൊപ്പം കാണലും ഗംഭീരമായപ്പോള്‍ 'തോന്നല്' ഹിറ്റായി.

ഭാഷാതിരുകള്‍ കടന്ന് ബോളിവുഡ് ഗാനങ്ങള്‍

യൂട്യൂബില്‍ ഇരുപത്തഞ്ച് കോടി വ്യൂസ് കടന്നിരിക്കുകയാണ് 'മിമി' എന്ന സിനിമയിലെ പരംസുന്ദരി.. എന്ന ഗാനം. എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനം ഹൈസ്പീഡിലാണ് മെഗാഹിറ്റായത്. കൃതി സനോണ്‍ രംഗത്ത് പ്രത്യക്ഷപ്പെടുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചത് അമിതാബ് ഭട്ടാചാര്യയാണ്. ഡാന്‍സ് നമ്പേഴ്‌സിന് ആരാധകര്‍ ഏറെയാണെന്ന് ഉറപ്പിക്കുന്നതാണ് 'സത്യമേവ ജയതേ 2' എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ കുസു കുസു... എന്ന ഗാനം. തനിഷ്‌ക് ബാഗ്ചിയുടെ സംഗീതസംവിധാനത്തിലെത്തിയ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ഹോട്ട്‌സ്റ്റാര്‍ നോറ ഫത്തേഹിയാണ്. 'സത്യമേവ ജയതേ' എന്ന 2018 ചിത്രത്തിലെ ദില്‍ബര്‍ എന്ന ഗാനത്തിന്റെ ചരിത്രം കുസു കുസു ആവര്‍ത്തിക്കുമെന്നാണ് ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

'ഹം ദോ ഹമാരേ ദോ' എന്ന സിനിമയിലെ ബാംസുരി.. എന്ന ഗാനവും സിനിമക്കൊപ്പം ഹിറ്റായി. ഒക്ടോബറിലായിരുന്നു ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലൂടെ സിനിമ റിലീസായത്. അക്ഷയ് കുമാറിന്റെ 'സുര്യവംശി' എന്ന സിനിമയില്‍ പുനരവതരിപ്പിച്ച രണ്ട് മുന്‍കാല ഗാനങ്ങള്‍ നേടിയത് ട്രെന്‍ഡിങ്ങിലെ മുന്‍സ്ഥാനങ്ങളാണ്. 1994 ല്‍ റിലീസായ 'മോഹ്‌റ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ടിപ് ടിപ് ബര്‍സാ പാനി... എന്ന ഹോട്ട് റൊമാന്റിക് സോങ്ങിന്റെ പുനരാവിഷ്‌കരണത്തില്‍ അക്ഷയ്കുമാര്‍-കത്രിന കൈഫ് ജോടിയാണ് അഭിനയിച്ചിരിക്കുന്നത്. സിനിമ ആവറേജ് ലിസ്റ്റില്‍ പെട്ടപ്പോള്‍ സിനിമയിലെ ഗാനങ്ങള്‍ മെഗാഹിറ്റായി. 2018 ല്‍ പുറത്തിറങ്ങിയ ന ജ എന്ന പഞ്ചാബി ഗാനം സൂര്യവംശിയിലൂടെ പുതിയ ഭാവത്തില്‍ ആരാധകരിലേക്കെത്തി.

ഒക്ടോബര്‍ റിലീസ് 'ശിദ്ദത്' എന്ന സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. സച്ചിന്‍-ജിഗര്‍, മനന്‍ ഭരദ്വാജ്, ഗൗരവ് ദാസ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഈണമിട്ട ഗാനങ്ങള്‍ മികച്ച സ്വീകാര്യത നേടി. ടൈറ്റില്‍ സോങ്ങിന്റെ ഫീമെയില്‍ വേര്‍ഷന്‍ ആലപിച്ചത് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ യൊഹാനിയാണ്. ഗാനം യൊഹാനിയുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. പ്രശസ്ത ഇന്ത്യന്‍ റാപ്പര്‍ ബാദ്ഷയുടെ ഏറ്റവും പുതിയ ഗാനങ്ങളെല്ലാം തന്നെ പതിവുപോലെ ട്രെന്‍ഡിങ് സോങ് ലിസ്റ്റില്‍ ഇടം പിടിച്ചു. മൂന്നാഴ്ച മുമ്പ് റിലീസായ ജുഗ്നു എന്ന ഗാനം യൂട്യൂബില്‍ ഏഴരക്കോടി വ്യൂസ് കടന്ന് ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുന്നു.

പിന്നിലല്ല കോളിവുഡ്, ടോളിവുഡ്, സാന്‍ഡല്‍ വുഡ് ഗാനങ്ങള്‍

തമിഴില്‍ എടുത്തുപറയേണ്ടത് അടുത്തിടെ പുറത്തിറങ്ങി ഹിറ്റായ പാട്ടുകളെ കുറിച്ചാണ്. 'അണ്ണാത്തെ' എന്ന രജനികാന്ത് പടത്തിലെ ഗാനത്തിന് പ്രിയഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ അവസാനഗാനമെന്ന് പ്രത്യേകത കൂടിയുണ്ട്. ഡി. ഇമ്മന്‍ ഈണമിട്ട ഗാനം ഇതിനോടകം തന്നെ കോടിക്ലബില്‍ ഇടം പിടിച്ചിട്ടുണ്ട്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ 'ഡോക്ടര്‍' എന്ന സിനിമയിലെ ഗാനങ്ങളും ശ്രദ്ധ നേടി. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ വൈറലാണിപ്പോള്‍. നവംബര്‍ പതിനഞ്ചിന് പുറത്തിറങ്ങിയ ടം ടം എന്ന ഗാനം(ചിത്രം : എനിമി) ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. എസ്. തമന്റേതാണ് സംഗീതം. 'നവരസ' എന്ന സിനിമയിലെ തൂറിഗ.. എന്നാരംഭിക്കുന്ന കാര്‍ത്തിക് ഈണമിട്ട് ആലപിച്ച ഗാനം നിരവധി പേരുടെ കോളര്‍-റിങ് ടോണായി സെറ്റ് ചെയ്യപ്പെട്ടു.

'കോടിഗൊബ്ബ 3' എന്ന കന്നട ചിത്രത്തിലെ പട്ട പോരിയോ എന്ന ഐറ്റം സോങ് ഒരു മാസത്തിനിടെ പ്ലേ ചെയ്യപ്പെട്ടത് ആറ് കോടിയിലേറെ തവണയാണ്. അര്‍ജുന്‍ ജന്യയുടെ സംഗീതസംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനരംഗത്ത് കിച്ച സുദീപും ആഷിക രംഗനാഥുമാണ്. നവംബര്‍ പത്തിന് പുറത്തിറങ്ങിയ നീ സിഗൂവരേഗു എന്ന ഗാനവും ഹിറ്റാണ്. സിദ് ശ്രീറാം ആലപിച്ച ഗാനം 'ഭജ് രംഗി 2' എന്ന ചിത്രത്തിലേതാണ്. പുനീത് രാജ്കുമാര്‍ ചിത്രമായ 'യുവരത്‌ന' എന്ന ചിത്രത്തിലെ ഗാനവും ഹിറ്റാണ്.

തെലുഗ് സിനിമകളില്‍ റിലീസിനൊരുങ്ങുന്ന 'പുഷ്പ-ദ റൈസ്' എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ വന്‍ ഹിറ്റുകളാണ്. തെലുങ്കുദേശത്തെ നിലവില്‍ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്നത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ ഗാനമാണ്. ജൂനിയര്‍ എന്‍ടിആറും രാം ചരണും സ്‌കീനില്‍ ഒന്നിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. കീരവാണിയുടെ സംഗീതസംവിധാനത്തില്‍ പുറത്തിറങ്ങിയ നാട്ടു നാട്ടു എന്ന ലിറിക്കല്‍ ഗാനം ട്രെന്‍ഡിങ്ങില്‍ മുന്‍സ്ഥാനത്തുണ്ട്.

കേട്ട ഗാനങ്ങള്‍ മധുരം കേള്‍ക്കാത്തവ അതിമധുരം എന്ന് പറയാറുണ്ട്. കേട്ടതും കേള്‍ക്കുന്നതും കേള്‍ക്കാനുള്ളതും എല്ലാം സംഗീതമാണ്. അതിനാല്‍ തന്നെ എല്ലാം ഗംഭീരമാണെന്നതില്‍ സംശയമില്ല.

Content Highlights: Top Playlist of 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented