ശ്രദ്ധ നേടി കണ്ണൻ ചൊല്ലിയത് എന്ന കൃഷ്ണ ഭക്തി ​ഗാനം. കൃഷ്ണ സന്തോഷിന്റെ രചനയ്ക്ക് മഹേന്ദ്ര പൊതുവാൾ ഈണം നൽകി ​ഗൗരി നാരായണനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

തൃശൂർ പഴുവിൽ ഗോകുലം പബ്ലിക് സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ​ഗൗരി. നേരത്തെ 'നൻ മൊഴി എൻ മലയാളം' എന്ന ​ഗൗരി ആലപിച്ച ​ഗാനം ആസ്വാദക ശ്ര​ദ്ധ നേടിയിരുന്നു.​ ​ഗൗരിയുടെ വല്യമ്മയാണ് ഈ രണ്ട് ​ഗാനങ്ങളുടെയും രചയിതാവായ കൃഷ്ണ സന്തോഷ്.നിരവധി ക്ഷേത്രങ്ങളിൽ ഗാനമേളകളിലും കച്ചേരികളിലും പാടിയിട്ടുണ്ട് ​ഗൗരി. സിബിഎസ്ഇ കലോത്സവത്തിൽ സംഗീത വിഭാഗങ്ങളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനം നേടിയിട്ടുണ്ട് ഡാൻസ് .പ്രവാസിയായ ഹരിനാരായണന്റെയും അമ്പിളിയുടെയും മകളായ ​ഗൗരി കൊല്ലം ജി. എസ്. ബാലമുരളി. കാലടി എസ്. വി. കൃഷ്ണ എന്നിവരുടെ കീഴിലാണ് സം​ഗീതം അഭ്യസിക്കുന്നത്.

content highlights : hindu devotional song