.
അരുണ്‍ദാസ് ജി.എസ്. സംഗീതം നല്കി ആലപിച്ച 'ഹേ, ബാംസുരി' എന്ന മ്യൂസിക് വീഡിയോ വേറിട്ട അനുഭവം പകര്‍ന്ന് ശ്രദ്ധ നേടുന്നു. മലയാള സാഹിത്യത്തിൽ കാല്പനികതയുടെ വസന്തം വിരിയിച്ച മഹാകവി ചങ്ങമ്പുഴയുടെ പ്രണയകാലത്തിന്റെ വർണങ്ങളുമായാണ് ഹേ, ബാംസുരി ഒരുക്കിയിരിക്കുന്നത്. കവിയുടെ ജീവിതത്തിൽ നിന്ന് മനോഹരമായ പ്രണയാനുഭവത്തെ കണ്ടെടുക്കുകയാണ് ഹേ, ബാംസുരി ചെയ്യുന്നത്.
ഒരേ നൂലിൽ രണ്ട് കാലങ്ങൾ ഏച്ചുകെട്ടലിന്റെ മുഴച്ചുനിൽക്കലൊട്ടുമില്ലാതെ കോർത്തെടുത്തതിനാലാണ് ഹേ, ബാംസുരി വേറിട്ടുനിൽക്കുന്നത്. സംഗീത ആൽബങ്ങളിൽ വളരെ ചുരുക്കം ചിലതിൽ മാത്രമാണ് പാട്ടിനൊപ്പം രംഗങ്ങളും ശ്രദ്ധിക്കപ്പെടാറുള്ളത്. ഹേ, ബാംസുരി അത്തരത്തിൽ ചിത്രീകരിക്കപ്പെട്ട ഗാനങ്ങളുടെ പട്ടികയിൽ പെടുന്നു. വരികൾ കൊണ്ടും സംഗീതം കൊണ്ടും ദൃശ്യാവിഷ്കാരം കൊണ്ടും ഒരുപോലെ വിസ്മയിപ്പിക്കുകയാണ് ഹേ, ബാംസുരീ.
സന്ദീപ് സുധയാണ് വരികൾ രചിച്ചിരിക്കുന്നത്. ജേക്കബ് തമ്പിയും ഉമേഷ് കുമാറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഗാനത്തിന് അനൂപ് നാരായണൻ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നു. സംഗീതസംവിധായകനും ഗായകനുമായ സച്ചിന് ബാലുവാണ് മ്യൂസിക് അറേഞ്ച്മെന്റ് നിര്‍വഹിച്ചിരിക്കുന്നത്. നിരഞ്ജന് നായര്‍, അമൃത ബി., ജിജോ എബ്രഹാം എന്നിവരാണ് അഭിനേതാക്കള്‍. ക്യാമറ, ചിത്രസംവേദനം : ഗോകുൽ നന്ദകുമാർ. ബോധി സൈലന്റ് സ്കെയ്പ് ആണ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.
Content Highlights: Hey Bansuri malayalam music video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..