യുവഗായിക ആര്യ ദയാലിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രം​ഗത്ത് വന്നത് ഈയിടെയാണ്. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ 'അടിയേ കൊല്ലുതേ' എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചത്.

എന്നാൽ പാട്ടിനെ നശിപ്പിച്ചുവെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ രം​ഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം പ്രചരിക്കാന്‍ തുടങ്ങി. കൂടാതെ ലൈക്കിനേക്കാള്‍ ഏറെ ഡിസ്‌ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

ഈ വിമർശനങ്ങൾക്കിടെ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മറ്റൊരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനുമൊത്ത് ഒരു ലിപ്സിങ്ക് വീഡിയോ ആണ് ആര്യ പങ്കുവച്ചത്. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്നു പാടി ഹിറ്റാക്കിയ "തങ്കത്തിങ്കൾ" എന്ന വിദ്യാസാഗർ ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുണ്ടനക്കി പാടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Dhayal (@aryadhayal)

‘ഒറിജിനലിനോട് മാക്സിമം നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെ ഹരീഷ്  ആണ് ഈ വീഡിയോ ആദ്യം ചെയ്തത്. ഇതിന് പിന്നാലെ ഹരീഷിന്റെ വീഡിയോയ്ക്കൊപ്പം ചേർത്ത് തന്റെ ലിപ്സിങ്ക് വേർഷൻ ആര്യയും പങ്കുവച്ചു. പാട്ടുകൾക്ക് തന്റേതായ രീതിയിൽ കവർ വേർഷനുകൾ ഒരുക്കിയതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ള ​ഗായകനാണ് ഹരീഷും. 

നിരവധി പേർ ഹരീഷിനും ആര്യയ്ക്കും പിന്തുണയുമായെത്തുമ്പോൾ ഈ വീഡിയോയ്ക്കും വിമർശനങ്ങളുണ്ട്.  പാട്ടുകൾ വലിച്ചു നീട്ടുന്നതിലും അനാവശ്യ സംഗതികൾ തിരുകിക്കയറ്റുന്നതിലും നല്ലത് ഇതാണെന്നാണ് പലരുടെയും കമന്റ്. തന്നെ വിമർശിച്ചവരെ പരിഹസിച്ച് ഹരീഷും മറുപടി നൽകുന്നുണ്ട്. 

Content Highlights : Harish Shivaramakrishnan Arya Dayal lipsink video Thankathinkal Song