ശബരിമല ആചാരസംരക്ഷണം സംബന്ധിച്ച വെല്ലുവിളികളും വിവാദങ്ങളും നാള്‍ക്കു നാള്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ സ്വാമി അയ്യപ്പനെക്കുറിച്ചു പാടി, പാട്ടെഴുത്തുകാരന്‍ ഹരിനാരായണനും സംഗീത സംവിധായകന്‍ ബിജിബാലും. ആരാണ് യഥാര്‍ഥത്തില്‍ അയ്യന്‍ എന്ന ചിന്തയില്‍ നിന്നാണ് പാട്ടിന്റെ പിറവി. ഇരുവരും ചേര്‍ന്ന് ഒരുക്കുന്ന ആല്‍ബം ബിജിബാലിന്റെ ബോധി സൈലന്റ് സ്‌കേപ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

തത്വമസി എന്നാണ് ശബരിമല ശാസ്താവെന്നു വിളിക്കുന്ന സ്വാമി അയ്യപ്പനുമായി ഭക്തര്‍ കൂട്ടിച്ചേര്‍ക്കുന്ന പരമോന്നത പദം. നീ തന്നെയാണു ഞാന്‍ എന്ന് ഓതിക്കൊണ്ടു നില്‍ക്കുന്ന കാനന ജ്യോതിയാണ് അയ്യന്‍ എന്നാണ് പാട്ടിന്റെ വരികള്‍ തുടങ്ങുന്നത്. ഹരിനാരായണനും ബിജിബാലും തന്നെയാണ് കറുപ്പു ധരിച്ച് താളമിട്ടു പാടി അഭിനയിക്കുന്നത്. ഛായാഗ്രഹണം പ്രയാഗ് മുകുന്ദന്‍.

Content highlights: Harinarayanan and Bijibal Ayyapa devotional song viral, Ayyan new devotional album