​യുവഗായിക ​ഗൗരിലക്ഷ്മിയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ 'കൂടെ വാ' ശ്രദ്ധ നേടുന്നു. മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വർഷമായിരുന്നില്ല 2020.

ദുരന്തങ്ങളും മഹാമാരിയും കൊണ്ട് സംഭവബഹുലമായ ഒരാണ്ടിന് ശേഷം പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രതീക്ഷകളുടെ പുതിയ ലോകമാണ് നമ്മളെ കാത്തിരിക്കുന്നത് എന്ന് പറയുകയാണ് 'കൂടെ വാ' .

അജീഷ് ദാസന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്യംസുന്ദർ ജി വാര്യർ ആണ്. ഫിന്നി കുരിയൻ ആണ് ഗാനത്തിന്റെ പ്രോഗ്രാമിങ് ആൻഡ് മിക്സിങ് ചെയ്തിരിക്കുന്നത്.

അനിമേഷൻ ദൃശ്യങ്ങൾ സംവിധാനം ചെയ്തത് സാനു എബ്രഹാം. ദൃശ്യങ്ങൾ ഒരുക്കിയത് യദു. ആണ്. വിബിൻ വിജയനാണ് ഗാനത്തിന്റെ ടീസറും മേക്കിങ് വീഡിയോയും ഒരുക്കിയത്.

Content Highlights : Gowry Lekshmi New Music AlbumKoode VaaShyam Sundar G Variar