​ഗോവിന്ദ് വസന്തയ്ക്ക് 'ലിറ്റിൽ മിസ് റാവുത്തറു'ടെ പിറന്നാൾ സമ്മാനം, പുത്തൻ ​ഗാനമിതാ


ചിന്മയിയും പ്രദീപും 96-ൽ ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പാടിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിയിരുന്നു.

ലിറ്റിൽ മിസ് റാവുത്തറിലെ ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയുടെ പിറന്നാൾ ദിനത്തിൽ 'ലിറ്റിൽ മിസ് റാവുത്തർ ' എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ പുതിയ ഗാനം പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യമുള്ള പ്രണയ ചിത്രത്തിൽ ഗൗരി കിഷനാണ് നായിക. 96ന് ശേഷം ഗോവിന്ദും ഗൗരിയും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.

പ്രശസ്ത ഗായകരായ ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിന്മയിയും പ്രദീപും 96-ൽ ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പാടിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിയിരുന്നു. ലിറ്റിൽ മിസ്സ് റാവുത്തറിന് വേണ്ടി പാടിയ ഗാനത്തിനും സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.നവാഗതനായ വിഷ്ണു ദേവാണ് ലിറ്റിൽ മിസ്സ് റാവുത്തർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഷേർഷാ ഷെരീഫാണ്. മഹാനടി, അർജ്ജുൻ റെഡ്‌ഡി തുടങ്ങിയ ചിത്രങ്ങൾ തെലുങ്കാനയിൽ വിതരണം ചെയ്ത എസ് ഒറിജിനൽസിന്റെ ബാനറിൽ ശ്രുജൻ യരബോളുവാണ് നിർമാണം. സഹനിർമ്മാണം സുതിൻ സുഗതൻ. സിനിമയുടെ സംഗീത അവകാശങ്ങൾ വാങ്ങിയിരിക്കുന്നത് സംഗീത ആസ്വാദകർക്കിടയിൽ ജനപ്രിയ പേരായ വണ്ടർ വാൾ റെക്കോർഡ്‌സാണ്. വണ്ടർ വാൾ റെക്കോർഡ്സിന്റെ ആദ്യ സിനിമാ സംരംഭമാണിത്.

അൻവർ അലിയും, ടിറ്റോ പി തങ്കച്ചനും ചേർന്നാണ് വരികൾ എഴുതുന്നത്. സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കലാസംവിധായകൻ മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ്. മേക്കപ്പ് ജയൻ പൂക്കുളം കൈകാര്യം ചെയ്യുമ്പോൾ ശാലു പേയാട്, നന്ദു, റിച്ചാർഡ് ആന്റണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സ്റ്റിൽസ് ഒരുക്കുന്നത്. വിജയ് ജി എസ് പ്രൊഡക്ഷൻ കൺട്രോളറും, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ പ്രഭാരവും, സിജോ ആൻഡ്രൂ അസോസിയേറ്റ് ഡയറക്ടറുമാണ്.

വെഫ്‌ക്‌സ്മീഡിയ വിഎഫ്‌എക്‌സും, കെസി സിദ്ധാർത്ഥൻ ശങ്കരൻ എഎസ്‌ സൗണ്ട് ഡിസൈനും, വിഷ്ണു സുജാത് ശബ്ദമിശ്രണവും കൈകാര്യം ചെയ്യുന്നു. കളറിസ്റ്റ് ബിലാൽ റഷീദ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്. അജിത് തോമസ് മേക്കിംഗ് വീഡിയോ കൈകാര്യം ചെയ്യുന്നു, ലിറിക്കൽ വീഡിയോസിന് പിന്നിൽ അർഫാൻ നുജൂമാണ്.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.

Content Highlights: Little Miss Rawther Song, Govind Vasantha, AnwarAli, Pradeep Kumar, Chinmayi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented