
ഇമ്രാൻ ഖാനൊപ്പം ഗോപി സുന്ദർ | screen grab: youtube.com|watch?time_continue=343&v=9Yo12F0FmCU&feature=emb_logo
റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകനാണ് ഇമ്രാൻ ഖാൻ. ഷോ പ്രശസ്തി നൽകിയെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാൻ ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. പാട്ടിനോടുള്ള അടങ്ങാത്ത ആവേശം അപ്പോഴും ഇമ്രാന്റെ ഉള്ളിൽ കിടപ്പുണ്ടായിരുന്നു. ആ ആഗ്രഹം ഈയിടെ മറ്റൊരു റിയാലിറ്റി ഷോയിൽ അതിഥി ആയി എത്തിയപ്പോൾ ഇമ്രാൻ തുറന്നു പറയുകയും അന്ന് ജഡ്ജിങ്ങ് പാനലിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ആ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് ഗോപി സുന്ദർ. ഇമ്രാന് ഒരു കിടിലൻ സർപ്രൈസ് നൽകിയാണ് ഗോപി സുന്ദർ ഗായകനെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. മാസ്ക് ധരിച്ച് യാത്രികനായി ഇമ്രാന്റെ ഓട്ടോയിൽ കയറുകയായിരുന്നു ഗോപി സുന്ദർ, ഇടയ്ക്ക് വച്ച് ചായ കുടിക്കാൻ നിർത്തിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് തന്റെ പേര് ഇമ്രാനോട് ഗോപി സുന്ദർ വെളിപ്പെടുത്തിയത്. ഇതോടെ ഞെട്ടിപ്പോയ ഇമ്രാന്റെ കൈകളിലേക്ക് എത്തി പുതിയ പാട്ടിന്റെ അഡ്വാൻസും.
ഗോപി സുന്ദർ തന്നെയാണ് ഈ സർപ്രൈസ് വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം കാലതാമസമില്ലാതെ പാട്ടിന്റെ റെക്കോർഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദർ അറിയിച്ചു.
Content Highlights : Gopi Sundar Surprises Imran Khan Singer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..