സംഗീത സംവിധായകൻ ഗോപിസുന്ദർ ആദ്യമായി സംവിധാനം ചെയ്ത് മ്യൂസിക്ക് വിഡിയോ പുറത്തിറങ്ങി.

സിത്താര കൃഷ്ണകുമാർ പാടി അഭിനയിച്ച ഇന്ദുമതി എന്ന ഗാനം ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. ഗോപിസുന്ദറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഗോപിസുന്ദറുമായി ചേർന്നൊരുക്കിയ ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെയും വരികളെഴുതിയത്.

Content Highlights :gopi sundar directs a music video sithara krishnakumar sings