-
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞെല്‍ദോ. കുഞ്ഞെല്‍ദോയെയും അയാളുടെ പ്രണയത്തെയും പരിചയപ്പെടുത്തുന്ന ഒരു പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞു.
വിനീത് ശ്രീനിവാസ് ആലപിക്കുന്ന ഈ പാട്ടിലൂടെ പ്രായം കുറഞ്ഞ് കോളേജ് കുമാരനായ ആസിഫ് അലിയെയാണ് പരിചയപ്പെടുത്തുന്നത്. മനസു നന്നാകട്ടെ, മതമേതേങ്കിലുമാകട്ടെ എന്ന വരികളിലൂടെ നൊസ്റ്റാള്‍ജിയയെ തിരിച്ചുകൊണ്ടുവരുന്നു. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക.
'കല്‍ക്കി'ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, തുടങ്ങിയവരാണ് അഭിനേതാക്കള്‍.
സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.
ക്രിയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍, ലൈന്‍ പ്രൊഡ്യൂസര്‍-വിനീത് ജെ പൂല്ലുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം, കല-നിമേഷ് എം താനൂര്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, പരസ്യകല-അരൂഷ് ഡൂടില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നന്ദന്‍, അതുല്‍ എസ് ദേവ്, ജിതിന്‍ നമ്പ്യാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അനുരൂപ്, ശ്രീലാല്‍, നിധീഷ് വിജയന്‍, സൗണ്ട് ഡിസൈനര്‍-നിഖില്‍ വര്‍മ്മ, ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി, ഫിനാന്‍സ് മാനേജര്‍-ഡിറ്റോ ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, സജി ചന്തിരൂര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights : Glimpses of kunjeldho shan rahman vineeth sreenivasan musical asif ali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..