Gayathri Suresh, Photo | PRO
പിന്നണി ഗായകയായി ചുവട് വയ്ക്കാൻ ഗായത്രി സുരേഷ്. നവാഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന പാൻ ഇന്ത്യൻ സൈക്കോ സിനിമയിലാണ് ഗായത്രി സുരേഷ്, ജാസ്സി ഗിഫ്റ്റിനൊപ്പം പാടുന്നത്.
സാനന്ദ് ജോർജ് ഗ്രേസ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയത് വിനു വിജയ് ആണ്. അധികം വൈകാതെ ഗാനം പുറത്ത് വിടും.
എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിർമിക്കുന്നത്. ഗായത്രി സുരേഷിനെ കൂടാതെ ശ്രീവിദ്യ മുല്ലശേരി, അരുൺ കുമാർ സന്തോഷ് കീഴാറ്റൂർ, നന്ദൻ ഉണ്ണി, വിനോദ് കോവൂർ, ഷാജു ശ്രീധർ, ദിനേശ് പണിക്കർ ഉള്‍പ്പെടെയുള്ള താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സജീഷ് രാജും, എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. പി ആർ ഓ : പ്രതീഷ് ശേഖർ
Content Highlights : Gayathri Suresh turns Singer for Escape Movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..