Gauthamante Radham
നീരജ് മാധവന്‍ നായകനായെത്തുന്ന പുതിയ ചിത്രം ഗൗതമന്റെ രഥത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ബാങ് ബാങ് സോങ് എന്ന പേരിൽ പുറത്തിറക്കിയ പാട്ടിലെ റാപ് വേർഷൻ എഴുതിയിരിക്കുന്നതു ആലപിച്ചിരിക്കുന്നതും നീരജ് തന്നെയാണ് . വിനായക് ശശികുമാറിന്‍റെ മലയാളത്തിലുള്ള വരികള്‍ക്ക് സയനോര ശബ്ദം നല്‍കിയിരിക്കുന്നു. അങ്കിത് മേനോനാണ് സംഗീതം.
നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പുണ്യ എലിസബത്ത് ആണ് നായിക. ബേസില്‍ ജോസഫ്, രഞ്ജി പണിക്കര്‍, ദേവി അജിത്ത്, വത്സല, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
കിച്ചാപ്പൂസ് എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. ജനുവരി 31ന് ചിത്രം തീയേറ്ററുകളിലെത്തും.
Content Highlights : Gauthamante Radham Movie Song Neeraj Madhav Sayanora Ankit Menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..