-
കഴിഞ്ഞ മാസമാണ് തൃഷയെയും സിമ്പുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് ഡയല്‍ സെയ്ത എന്‍ എന്ന ഹൃസ്വ ചിത്രം ഗൗതം മേനോന്‍ പുറത്തുവിട്ടത്. 2010-ല്‍ അദ്ദേഹം സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയെ ആസപ്ദമാക്കിയാണ് ഇത് ചെയ്തത്. ഇപ്പോള്‍ വീണ്ടും ഒരു മ്യൂസിക്ക് വീഡിയോയുടെ ടീസര്‍ പുറത്തുവിട്ട് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് പ്രിയ സംവിധായകന്‍.
ശാന്തനു ഭാഗ്യരാജും മേഘ്‌ന ആകാശുമാണ് മ്യൂസിക്ക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവര്‍ ഇരുവരെയും കൂടാതെ മദ്രാസ്, കബാലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കലൈരാസനും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു ചാന്‍സ് കൊടു എന്ന പേരിട്ടിരിക്കുന്ന മ്യൂസിക്ക് വീഡിയോ ഇതിനോടകം ലക്ഷങ്ങളാണ് യൂട്യൂബില്‍ കണ്ടുകഴിഞ്ഞത്. മുഴുവന്‍ വീഡിയോ ഉടന്‍ പുറത്തുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഗൗതം മേനോന്റെ പ്രൊഡക്ഷനായ ഒണ്ട്രാഗ എന്റര്‍ടെയിന്‍മെന്റ്‌സാണ് വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ശാന്തനുവാണ് ഈ വിവരം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ലോക്ക്ഡൗണ്‍ സമയത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: Gautham Vasudev Menon releases teaser of Oru Chance Kodu music video feat Shanthanu, Meghna Aakash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..