ബാഹുബലിയുടെ വിജയത്തിനൊപ്പം പ്രിയങ്കരനായി ആയി മാറിയ ഗജരാജ ഹിമവാന്‍, ചിറക്കല്‍ കാളിദാസന് വേണ്ടി ഒരു മ്യൂസിക് വീഡിയോ ഗജം. കാളിദാസന്‍ തന്നെ പ്രധാന കഥാപാത്രമായെത്തുന്ന മ്യൂസിക്കല്‍ വീഡിയോയില്‍ ബദ്രി കൃഷ്ണന്‍, സുബിത് ബാബു, വിമല്‍ പിള്ള, ആല്‍ബിന്‍ തുടങ്ങിയവരും വേഷമിടുന്നു.

ഡെന്നിസ് ജോസഫിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹനന്‍ ഈണം പകര്‍ന്ന ഗജത്തിലെ ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും വിധു പ്രതാപും ചേര്‍ന്നാണ്. പി.കെ.ജി ക്രിയേഷന്‍സിന്റെ ബാനറില്‍ ജിനോദ് കുമാർ പിള്ളയും വിപിന്‍ വിനായകനും കാളി കണ്ണനും ചേര്‍ന്ന് ആണ് നിര്‍മാണം. സംവിധാനം ശിവപ്രസാദ് കാശിമങ്കുളം.ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വര്‍, എഡിറ്റിങ് പീറ്റര്‍ സാജന്‍.

Content Highlights: Gajam Musical album Chirakkal Kalidasan