തൊരു കലയെയും പോലെ സംഗീതത്തെയും അപൂര്‍വ സിദ്ധിയായാണ് നമ്മള്‍ കണ്ടു വരുന്നത്. പാട്ടു പാടുന്നവരെ എവിടെ എപ്പോള്‍ കണ്ടാലും നാലു വരി പാടിക്കാനും അതു കേട്ട് ആസ്വദിക്കാനും നമ്മള്‍ മടി കാണിക്കാറില്ല. ഈ ലോകത്തിന്റെ പലകോണുകളിലായി എണ്ണിയാല്‍ തീരാത്തത്ര പാട്ടുകാരുണ്ട്. കുറച്ചുകാലങ്ങളായി സോഷ്യല്‍മീഡിയ ഇവരെയൊക്കെ നമുക്കു പരിചയപ്പെടുത്തിത്തരുന്നുണ്ട്. അത്തരത്തില്‍ കണ്ടെത്തിയ ഒരു ഗായികയുടെ പാട്ട് പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. 

പേരറിയില്ലെന്നും ചികിത്സിച്ചുമാറ്റാന്‍ സാധിക്കാത്ത ഒരു ഗുരുതര രോഗത്തിനടിമയാണ് ഈ പെണ്‍കുട്ടിയെന്നും വേണുഗോപാല്‍ പറയുന്നു. വേണുഗോപാല്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുത്തുന്ന ഈ ഗായിക എലിസബത്താണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന, ചികിത്സിച്ചുമാറ്റാന്‍ സാധിക്കാത്ത tourette syndrome ( തുരെത്ത് സിന്‍ഡ്രോം) എന്ന ഗുരുതര രോഗത്തിനടിമയാണിവള്‍.

g venugopal

Content Highlights : g venugopal shares elizabeth singer's video with tourette syndrome