-
ഒരു അന്ധഗായികയുടെ വൈറല്‍ വീഡിയോ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത് ഗായകന്‍ ജി വേണുഗോപാല്‍ അന്വേഷിച്ചു. ആരാണീ അനുഗ്രഹീത ഗായിക?
'അസാധ്യ വോയിസ് ക്വാളിറ്റി, റേഞ്ച്, അനായാസമായ ആലാപന മികവ്'. കണ്ണ് നിറച്ചു.
ഈ മോളുടെ details ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി തരാമോ?'
പോസ്റ്റിനു ചുവടെ നിരവധി പേര്‍ കമന്റെഴുതി. അനന്യയെന്നാണ് അവളുടെ പേരെന്നും കണ്ണൂരാണ് ഈ പെണ്‍കുട്ടിയുടെ സ്ഥലമെന്നും. അതെ ഇത് അനന്യയാണ്. അനന്യയെ മാതൃഭൂമി ഡോട്ട് കോം പരിചയപ്പെടുത്തുന്നു.
ഒരൊറ്റ ദിവസം കൊണ്ടാണ് നാലാം ക്ലാസ്സുകാരിയായ അനന്യക്കുട്ടി സോഷ്യല്‍ മീഡിയയിലെ താരമായത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത അനന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ ക്ലാസ്സിനിടെ പാടിയ നീ മുകിലോ എന്ന പാട്ട് സോഷ്യല്‍ മീഡിയയിലെത്തിയതോടെ അനന്യയ്ക്ക് സ്‌നേഹാശംസകള്‍ ഒഴുകിയെത്തി. അനന്യയുടെ പാട്ട് വൈറലായതോടെ സംഗീത സംവിധായകന്‍ ബിജിപാലും സിനിമയിലേക്ക് ക്ഷണവുമായെത്തി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാവും അനന്യയുടെ സിനിമാപിന്നണിഗാനരംഗത്തേക്കുള്ള അരങ്ങേറ്റം. വാരം സ്വദേശികളായ പുഷ്പന്‍- പ്രജിത ദമ്പതികളുടെ ഇളയമകളാണ് അനന്യ.
Content Highlights : g venugopal fb post viral video blind girl ananya singing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..