സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഗായകരുടെ പാട്ടുകള്‍ നാം നിരന്തരം കേള്‍ക്കുകയും ഉഗ്രനെന്നു തോന്നിയവ ഷെയര്‍ ചെയ്യാറുമുണ്ട്. അടുത്തിടെ ഞെട്ടല്‍ വാതം എന്ന അപൂര്‍വരോഗമുള്ള എലിസബത്ത് എന്ന ഗായികയുടെ പാട്ട് ഗായകന്‍ ജി വേണുഗോപാലിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടര്‍ന്ന് പേരും വിവരങ്ങളൊന്നും അറിയില്ലെന്നു പറഞ്ഞ് വേണുഗോപാല്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 

എലിസബത്ത് താനേറെ ഇഷ്ടപ്പെടുന്ന ഗായകനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അങ്ങനെ അദ്ദേഹം ആ കൊച്ചുമിടുക്കിയെ നേരില്‍ ചെന്നു കണ്ടു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ ഗായകന്‍ പങ്കുവെച്ചിട്ടുണ്ട്.

നാഡീവ്യൂഹത്തെ ബാധിക്കുന്ന, ചികിത്സിച്ചുമാറ്റാന്‍ സാധിക്കാത്ത tourette syndrome ( തുരെത്ത് സിന്‍ഡ്രോം) എന്ന ഗുരുതര രോഗത്തിനടിമയാണ് എലിസബത്ത്.

ജി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എലിസബത്ത് എന്ന Tourette syndrome ( ഞെട്ടല്‍ വാതം) പിടിപെട്ട ഗായികയെ ഒരു ഫോര്‍വാര്‍ഡഡ് വാട്ട്‌സ് അപ്പ് വീഡിയോയിലൂടെയാണ് പരിചയപ്പെടുന്നത്, കുറച്ച് ദിവസങ്ങള്‍ മുന്‍പ്. എലിസബത്തും കുടുംബവും ഫോണില്‍ ബന്ധപ്പെടുകയും, ഞാന്‍ Cochi Amritha hospital ലെ Neuro തലവനായ Dr. Anand Kumar നെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്റെ മുതിര്‍ന്ന സഹോദരനെപ്പോലെ ഞാന്‍ കരുതുന്ന ആനന്ദേട്ടനാണ് എലിസബത്തിനെ തിരുവനന്തപുരം ശ്രീ ചിത്ര neuro hospital ലേക്ക് റെഫര്‍ ചെയ്യുന്നത്.

ചികിത്സ കഴിഞ്ഞ ഒരു വൈകുന്നരം എലിസബത്ത് അതി മനോഹരമായി 'മലര്‍ക്കൊടി പോലെ ' എന്ന ഗാനം എനിക്കായ് പാടിത്തരികയുമുണ്ടായി. കൃത്യമായ ചികിത്സയും മാതാപിതാക്കളുടെയും കൂട്ടുകാരുടെയും സ്‌നേഹത്തോടെയുള്ള പെരുമാറ്റവും  എലിസബത്തിന്റെ രോഗശാന്തിക്ക് മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രാര്‍ത്ഥനയോടെ ....??

Content Highlights : g venugopal facebook post about elizabeth a viral singer having tourette syndrome