ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ ഒരുക്കുന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. FOR THE WORLD എന്ന പേരിലാണ് സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നത്. 'A Musical Salute to The Warriors of Humanity' എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ സമാധാന ഗീതം ഒരുക്കിയിരിക്കുന്നത്. 

മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാരിയര്‍, റഹ്മാന്‍, മംമ്ത, ജയറാം, നിവിന്‍ പോളി, ബിജുമേനോന്‍, ജയസൂര്യ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്,ആന്റണി വര്‍ഗ്ഗീസ് പെപ്പെ, മനോജ് കെ ജയന്‍, ഇര്‍ഷാദ് അലി, ശങ്കര്‍ രാമകൃഷ്ണന്‍,സിജോയ് വര്‍ഗ്ഗീസ്, അഹാന കൃഷ്ണ, സാനിയ, ലാല്‍ ജോസ്, റോഷന്‍ ആന്‍ഡ്രൂസ്,ആഷിഖ് അബു, സക്കറിയ തുടങ്ങിവരുടെ സോഷ്യല്‍മീഡിയ പേജ് വഴി ഗാനം റിലീസ് ചെയ്തു. 

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ വ്യത്യസ്തമായ അഞ്ചു ഭാഷകളിലായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സംഗീതം നിര്‍വഹിച്ച രാം സുരേന്ദര്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.

ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍, അല്‍ഫോന്‍സ് ജോസഫ്, പ്രശസ്ത ഗായകരായ അഫ്സല്‍, സിതാര, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, കാവ്യ അജിത്, റംഷി അഹമ്മദ്, കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ റിയാസ് ഖാദിര്‍ RQ, അറബിക് ഗായകന്‍ റാഷിദ് (UAE) തുടങ്ങിയവരാണ് ആലപിച്ചിട്ടുള്ളത്. ഗാനത്തിന്റെ മലയാള രചന നിര്‍വഹിച്ചത് ഷൈന്‍ രായംസാണ്. ഹിന്ദിയില്‍ ഫൗസിയ അബുബക്കര്‍ , തമിഴില്‍ സുരേഷ്‌കുമാര്‍ രവീന്ദ്രന്‍, ഇംഗ്ലിഷില്‍ റിയാസ് ഖാദിര്‍ RQ , അറബിയില്‍ റാഷിദ് (UAE) എന്നിവരും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

Content Highlights : For the World A Tribute to the warriors of humanity Gopi Sunder Alphonse Joseph Shaan Rahman