അനൂപ് മേനോനും ഭാമയും മുഖ്യ വേഷമിടുന്ന മാല്‍ഗുഡി ഡെയ്‌സിന്റെ ഗാനരചന നിര്‍വഹിക്കുന്നത് സംവിധായകരുടെ അച്ഛന്‍. നവാഗത സംവിധായകരായ വിശാഖിന്റെ വിവേകിന്റെയും വിനോദിന്റെയും അച്ഛനായ ജി.ശ്രീകുമാറാണ് ചിത്രത്തിലെ ഏക ഗാനം രചിച്ചത്. ശ്രീകുമാറിന്റെ ആദ്യ ചലച്ചിത്രഗാനമാണിത്. നീര്‍മിഴിയില്‍ പനിനീര്‍ കവിളില്‍ ചൊടിയില്‍ നിറയെ പ്രണയം നുകരാന്‍ മുകരാന്‍ മോഹം എന്ന വിജയ് യേശുദാസ് ശബ്ദം നല്‍കിയ ഗാനമാണ് ശ്രീകുമാര്‍ രചിച്ചത്.
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കഴിയുന്ന ചിത്രകാരനായ സെബാന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സൈജു കുറുപ്പ്, ഇര്‍ഷാദ്, ടി.പി.മാധവന്‍ എന്നിവര്‍ക്ക് പുറമെ വിശാല്‍, ബേബി ജാനകി, ആല്‍ഖി എന്നീ ബാലതാരങ്ങളും ചിത്രത്തിലുണ്ട്.