ഗാനരംഗത്തിൽ നിന്നും
രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ 'എത്തര ജെണ്ട' എന്ന ഗാനം പുറത്തിറങ്ങി. നേരത്തേ ഈ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. എം.എം കീരവാണിയാണ് സംഗീതം. വിശാല്‍ മിശ്ര, പൃഥ്വി ചന്ദ്ര, എം.എം കീരവാണി, സഹിതി ചങ്കണ്ടി, ഹരിക നാരായണന്‍ എന്നിവരാണ് ആലാപനം. സരസ്വതിപുത്ര രാംജോഗയ ശാസ്ത്രിയുടേതാണ് വരികള്‍.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ രാജമൗലിയും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. സിനിമയുടെ ക്ലൈമാക്‌സിന് ശേഷമുള്ള ടൈറ്റില്‍ കാര്‍ഡിനൊപ്പമാണ് തിയേറ്ററില്‍ ഈ ഗാനം പ്രദര്‍ശിക്കപ്പെട്ടത്.
മാര്‍ച്ച് 25 നാണ് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തിയത്. 450 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം ഇതുവരെ 1100 രൂപ വരുമാനം നേടി ഗംഭീര വിജയം നേടിയിരിക്കുകയാണ്.
Content Highlights: RRR climax Video song, Junior NTR Ram Charan, Alia Bhatt, MM Keeravaani, SS Rajamouli
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..