'എന്റെ മാത്രമായ്' പ്രണയ ഹ്രസ്വചിത്രത്തിൽ നിന്ന്
അരുൺ ജെൻസൻ, ഭാഗ്യാ ജയേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീ കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ പ്രണയ ഹ്രസ്വചിത്രമായ"എന്റെ മാത്രമായ് " പുറത്തിറങ്ങി. ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
മ്യൂസിക്ക് 24 7 ചാനലിലൂടെയാണ് ഈ പ്രണയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിയത്. മനു മഞ്ജിത് എഴുതിയ വരികൾക്ക് സാജൻ കെ റാം സംഗീതം പകർന്ന ഗാനം നജീം അർഷാദ് ആലപിക്കുന്നു. ആസാദ് കണ്ണാടിക്കൽ ലജിത ശ്രീജിത്ത്, സുരേഷ് നാരങ്ങാളി ആദിതി സുരേഷ്, അഖിൽ പുതാളത്ത് തുടങ്ങിയവരും ഈ പ്രണയ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നു.
ഹാപ്പി ഹവേഴ്സ് ആഡ്സ് ആന്റ് ഇവന്റ്സിന്റെ ബാനറിൽ ലീന സുധീർ,ടി വി കൃഷ്ണദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത് അഭിലാഷ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-ദിലീപ് വി രവീന്ദ്രൻ, കലാസംവിധാനം-പ്രഫുൽ ചെറുകാട്.
പ്രഹ്ലാദ് പുത്തഞ്ചേരി, ഷെനിത് തറമേൽ, ജീത്തു കേശവ്, രഞ്ജിത്ത് ലാൽ വി നായർ, ശ്രീശാന്ത് പ്രഭാകരൻ, ഹെബിൻ ബെന്നി, നോബിൾ വയനാട് സജിത്ത് ചന്ദ്രൻ സജീവ് മുല്ലക്കൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..