കുട്ടിക്കാലത്തെ ഓർമകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്ന സം​ഗീത ആൽബം എന്റെ മഞ്ചാടിക്ക് ശ്രദ്ധേയമാകുന്നു. കാലങ്ങൾക്കക്കരെ പോകാം എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സാൻഡി എം.എസ്, കൃഷ്ണേന്ദു നായർ എന്നിവർ ചേർന്നാണ്. 

സംവിധായകൻ അഖിൽ ജി ബാബു തന്നെയാണ് ​ഗാനരചന. അഷ്ബിൻ ആണ് സം​ഗീതം. മാസ്റ്റർ ​ഗോവിന്ദ് ​ഗ​ഗൻ, ബേബി മണിക്കുട്ടി, ഷാമിൽ രാജ്, നക്ഷത്ര മനോജ് എന്നിവരാണ് അഭിനേതാക്കൾ. അജിൻ കൂത്താളി ഛായാ​ഗ്രഹണവും എഡിറ്റിങ് വിപിൻ പിബിഎ യും നിർവഹിച്ചിരിക്കുന്നു. ഷാമിൽ രാജിന്റേതാണ് ആശയം.

Content Highlights: Ente Manjadikku, malayalam new album song