കുവൈറ്റിലെ ഷോർട് ഫിലിം രംഗത്ത് ശ്രദ്ധേയനായ നിഷാദ് കാട്ടൂർ രചനയും,സംവിധാനവും നിർവഹിച്ച 'എന്ന് സ്വന്തം അമ്മുക്കുട്ടി' എന്ന കാവ്യാത്മകമായ ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു. കുവൈറ്റിന്റെ അതിർത്തി പ്രദേശമായ വേഫ്രാ എന്ന സ്ഥലത്തു കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലം ഒരുക്കിയിരിക്കുകയാണ് കുവൈറ്റിലെ ഈ കലാകാരന്മാർ.

കേരളതനിമ ഒട്ടും നഷ്ടപ്പെടാതെ ചായഗ്രഹണവും പ്രമേയം കൊണ്ട് വ്യത്യസ്തവുമായ ഈ കലാസൃഷ്ടി നഷ്ട പ്രണയത്തിന്റെ നൊമ്പരങ്ങൾ മനോഹരമായി ഒപ്പിയെടുത്തു വളരെ ശ്രദ്ധ ആകർഷിച്ചു മുന്നേറുകയാണ്. ഒരിക്കലെങ്കിലും പ്രണയിച്ചവരുടെ ഹൃദയത്തിൽ തട്ടി ഒരു ചെറു നൊമ്പരം സമ്മാനിച്ചു പോകുന്ന ഈ ചെറു ചിത്രം വാലന്റൈൻ ദിനം GOODWILL ENTERTAINMENTS sâ youtube ചാനൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.


ബിന്‍സ് അടൂര്‍, ചിന്നു കോര, ബാലതാരമായ അവന്തിക അനുപ്, മുരളി കായംകുളം എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിനു സ്‌നിപ്പര്‍ ആണ്. സിതാര സെബാസ്റ്റ്യന്‍ ചൂരനോലി നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും പി.ജി രാജേഷ് ആണ്. എഡിറ്റിങ് ബിജു  ഭദ്ര, കലാസംവിധാനം അനീഷ് പുരുഷോത്തമന്‍,നിശ്ചല ഛായാഗ്രഹണം നിതിന്‍ വിശ്വം ,  മേക്കപ്പ്  പ്രവീണ്‍കൃഷ്ണ, മേക്കപ്പ് സഹായി റെനി, നിര്‍മാണ നിര്‍വഹണം മധു വേഫ്രാ, PRO ആയി ആദര്‍ശ് അടൂരും ആണ്.

Content highlights :ennu swantham ammukutty malayalam musical story from kuwait artists