
.
സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ജില്ലി'ലെ എങ്ങനൊക്കെ എങ്ങനൊക്കെ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. മ്യൂസിക് 247 റിലീസ് ചെയ്ത ഗാനം രചിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്. റാം സുരേന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം റാം സുരേന്ദറും ശ്രീനന്ദയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. കുഞ്ഞുണ്ണി മാഷിന്റെ ചില കവിതാശകലങ്ങളും പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിന് വേണ്ടി റാം സുരേന്ദറും ഹരിനാരായണനും ചേര്‍ന്നൊരുക്കിയ, നേരത്തേ റിലീസായ കിം കിം കിം എന്ന ഗാനവും സൂപ്പര്‍ ഹിറ്റാണ്.
മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്. മേയ് ഇരുപതിന് ചിത്രം തീയേറ്ററുകളിലേക്കെത്തും.സൗബിന് ഷാഹിര്‍, അജുവര്‍ഗീസ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില് എങ്കിലും മുഴുനീള എന്റര്‍ടെയ്നറായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയില്‍ ഹോളിവുഡിലേയും ബോളിവുഡിലേയും സാങ്കേതികവിദഗ്ധര്‍ അണിനിരക്കുന്നു. ഗോകുലം ഗോപാലനും സന്തോഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്, മഹേഷ് ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ആർട്ട് ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച് റിവർ, VFX ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: വാഴൂർ ജോസ്, ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്.
Content Highlights: Enganokke Enganokke Jack N' Jill Movie Song
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..