പ്രിയപ്പെട്ടവർക്കൊപ്പമുള്ള യാത്ര എത്ര ദൂരമാണെങ്കിലും മടുക്കില്ല, ശ്രദ്ധേയമായി എൻ സർഗ്ഗ സൗന്ദര്യമേ


ചെന്നൈ യാത്രയിൽ പരസ്പരം പ്രണയം തുറന്ന് പറയാൻ ശ്രമിക്കുന്ന രണ്ടു പേരുടെ കഥയാണ് എൻ സർഗ്ഗ സൗന്ദര്യമേ

എൻ സർഗ്ഗ സൗന്ദര്യമേ മ്യൂസിക് ഷോർട് ഫിലിമിന്റെ പോസ്റ്റർ

വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഏറ്റവും പുതിയ മ്യൂസിക് ഷോർട് ഫിലിം എൻ എൻ സർഗ്ഗ സൗന്ദര്യമേ ശ്രദ്ധേയമാകുന്നു. ചെന്നൈ യാത്രയിൽ പരസ്പരം പ്രണയം തുറന്ന് പറയാൻ ശ്രമിക്കുന്ന രണ്ടു പേരുടെ കഥയാണ് എൻ സർഗ്ഗ സൗന്ദര്യമേ

ആർ. ശ്രീരാജ് ആണ് സംവിധാനം. റുജൈബ്‌ പന്തർ, ശ്രീരാജ് രാജശേഖരൻ എന്നിവരാണ് രചന. നിർമാണം, ഗാനരചന, സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നത് സബിൻസ് റെസൈറ്റൽ ആണ്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് സുജിർ ബാബു. വിനീത് ശ്രീനിവാസനോടൊപ്പം ഗായത്രി രാജീവും പാടിയിരിക്കുന്നു.



ബിഗ്‌ബോസ്, പ്രീമിയർ പദ്മിനി എന്നിവയിലൂടെ പരിചിതനായ കുട്ടി അഖിലും നവാഗതയായ കൃഷ്ണ ശ്രീസുതനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രാജേഷ് ജയകുമരൻ, ലാൽ ബാബു, കൃഷ്ണ കിച്ചു, ബിനു ദേവ്, പ്രവീൺ കൃഷ്ണ, കിഷോർ കെ എസ്, അമേയ കൃഷ്ണ എന്നിവർ മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നു.

Content Highlights: en sarga soundaryame, musical short film, vineeth sreenivasan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented