ഗായകൻ നജീം അർഷാദ് ആലപിച്ച എന്റെ ജീവന്റെ പാതി എന്ന മ്യൂസിക് ആൽബം ശ്രദ്ധ നേടുന്നു. പ്രവാസി മലയാളിയായ സബിൻസ് റെസൈറ്റൽ ആണ് ഈ ആൽബത്തിന്റെ രചനയും, സംഗീതവും,ആശയവും നിർവഹിച്ചിരിക്കുന്നത്.

ആർ.ശ്രീരാജ് സംവിധാനവും, പ്രശാന്ത് കൃഷ്ണ ക്യാമറയും ,സോബിൻ എസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സിനിമ താരങ്ങളായ ഹരികൃഷ്ണനും , ആദ്യ പ്രസാദും പ്രധാന വേഷത്തിൽ എത്തുന്ന ഈ മ്യൂസിക്കൽ വീഡിയോ ഫഹദ് ഫാസിൽ,അജു വർഗീസ്,സിജു വിൽസൺ,മിയ,സ്വാസിക,ബിജുക്കുട്ടൻ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്

content highlights : En Hridhaya Ragam Malayalam Album Hari Krishnan Aadhya Prasad Najim Arshad Sabinz Recital