പ്രകാശൻ പറക്കട്ടേയിലെ പുതിയ ഗാനരംഗത്തിൽ നിന്ന്
ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന " പ്രകാശൻ പറക്കട്ടെ " എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സൂരജ് സന്തോഷ് ആലപിച്ച " ജീവകാശം കാണുന്നേ മേലേ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.
പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി പെെ,നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാൻ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.
ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റർടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ എഴുതുന്നു. മനു മഞ്ജിത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കെ ഡബ്ൾയൂ ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യകല-മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിൻ മായൻ, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ ഡി ജോസ്, അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസിസ്റ്റന്റ് ഡയറക്ടർ-ഷറഫുദ്ദീൻ, വിഷ്ണു വിസിഗ, ജോയൽ ജോസഫ്, അഖിൽ, അശ്വിൻ, സൗണ്ട്-സിങ്ക് സിനിമ, ഫിനാൻസ് കൺട്രോളർ-സുനിൽ ടി എസ്, ഷിബു ഡൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻകാവ്, സഫി ആയൂർ. പി ആർ ഒ-എ എസ് ദിനേശ്.
ജൂൺ 17-ന് ഫന്റാസ്റ്റിക് ഫിലിംസ് റിലീസിലൂടെ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: eevakaasham Lyric Video, Prakashan Parakkatte Movie Songs, Shaan Rahman, Sooraj Santhosh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..