സോഹൻ റോയ് -വിജീഷ് മണി ചിത്രത്തിൽ അമേരിക്കൻ ​ഗായകൻ എഡോൺ മൊള പാടുന്നു


ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡോണിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

-

ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ എഡോൺ മൊള, ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ, ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്യുന്ന 'മ്..... ' എന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു. ചിത്രത്തിന് വേണ്ടി ഡോണ്‍ മൊള ഗാനങ്ങളെഴുതി പാടും

ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡോണിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആൽബം “എലോൺ” ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളിൽ എത്തിയിരുന്നു. ആദ്യമായാണ് എഡോൺ ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. സംഗീത സംവിധായകൻ ജുബൈർ മുഹമ്മദാണ് ഈ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സിനിമയാണ് ' മ്..... '. ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട എഡോൺ, സിനിമയുടെ ഭാഗമാകാൻ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു. മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷനുകൾ മാറ്റുകയായിരുന്നു.

അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാക്കാരൻമാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു. ഡാം999 പോലൊരു അന്തർദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹൻ റോയ്ക്കൊപ്പം സിനിമ ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോർഡ്, ഏറ്റവും വേഗത്തിൽ തിരക്കഥ എഴുതി തിയ്യറ്റർ പ്രദർശിപ്പിച്ച് ഗിന്നസ് റെക്കോർഡ്, ഈ വർഷത്തെ ഇന്ത്യൻ പനോരമ, നിരവധി ദേശീയ, പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഇദ്ദേഹം.

ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും, നിർമാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവായ സോഹൻ റോയ്.

Content Highlights: Edon Molla American Singer to work with Sohan Roy Vijeesh Mani Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented