രാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദര്‍ബാറിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ ഡും ഡും കെട്ടിമേളത്തിന്റെ വീഡിയോ പുറത്തിറങ്ങി. സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒരുമിച്ച് നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന ഗാനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

അനിരുദ്ധ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നകാഷ് അസീസാണ്.വിവേകിന്റേതാണ് വരികള്‍. എ.ആര്‍. മുരുകദോസ്സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. 

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ചിരിക്കുന്ന ദര്‍ബാര്‍ കേരളത്തില്‍ വിതരണത്തിലെത്തിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസാണ്.

Content Highlights: Dum dum video song from the movie darbar