ഗാനരംഗത്തിൽ നിന്ന്
ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന 'ഹേ സിനാമികാ' എന്ന ദ്വിഭാഷാ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മദൽ കർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം നൽകിയ ഗാനം തമിഴിൽ പ്രദീപ് കുമാറും തെലുങ്കിൽ ശരത് സന്തോഷുമാണ് ആലപിച്ചിരിക്കുന്നത്.
ചിത്രത്തിൽ യാഴാൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ.
മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണി എന്ന ചിത്രത്തിലെ ഗാനത്തിൽ നിന്നാണ് ചിത്രത്തിന്റെ പേര് എടുത്തിരിക്കുന്നതെന്ന് ബൃന്ദ മാസ്റ്റർ മുമ്പ് വ്യക്തമാക്കിയിരുന്നു.ബൃന്ദയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം ദുൽഖറും ആലപിക്കുന്നുണ്ട്. ഒരു റൊമാന്റിക് എന്റർടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്.
കണ്ണും കണ്ണും കൊള്ളയടിത്താൽ, വാൻ എന്ന ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. വാൻ പുറത്തിറങ്ങിയിട്ടില്ല.
Content Highlights : Dulquer Salmaan Tamil Telugu movie Hey Sinamika song Aditi Rao Kajal Aggarwal Brinda master movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..