വിനീതിന്റെ സം​ഗീതത്തിൽ ദിവ്യയുടെ മാസ്മരിക ശബ്ദം; അപൂർവമായ കൂട്ടുകെട്ടിലെ മനോഹര ​ഗാനം


ദിവ്യ ആദ്യമായി പാടി റെക്കോർഡ് ചെയ്തൊരു ഗാനം പുറത്ത് വിട്ടിരിക്കുകയാണ് വിനീത്.

ദിവ്യ, വിനീത് | Photo : https:||youtu.be|owHv19YkkvE

​ഗായകനായും സംവിധായകനായും നടനായും മലയാളികളുടെ മനസിൽ സ്ഥാനം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ വിനീത് സം​ഗീത സംവിധാന രം​ഗത്തേക്കും കാലെടുത്ത് വച്ചിരിക്കുകയാണ്.

വിനീതിന്റെ ആദ്യ ​ഗാനം ആലപിക്കുന്നത് ഭാര്യ ​ദിവ്യയാണെന്ന അപൂർവതയുമുണ്ട്.

ദിവ്യ ആദ്യമായി പാടി റെക്കോർഡ് ചെയ്തൊരു ഗാനം പുറത്ത് വിട്ടിരിക്കുകയാണ് വിനീത്. "ഉയർന്ന് പറന്ന് മറഞ്ഞ് പോകാൻ" എന്ന് തുടങ്ങുന്ന ​ഗാനം എഴുതിയിരിക്കുന്നതും വിനീത് തന്നെയാണ്.

കുറച്ചുദിവസങ്ങൾക്കു മുൻപ് ദിവ്യ വീട്ടിലിരുന്ന് പാട്ടുപാടുന്ന ഒരു വീഡിയോയും വിനീത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. "അവൾക്കൊപ്പം പതിനാറ് വർഷങ്ങൾ.. അവൾ പാടുന്നത് വീഡിയോ റെക്കോർഡ് ചെയ്യാൻ എന്നെ അനുവദിക്കുന്നത് പക്ഷേ ഇതാദ്യമായാണ് . എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്". എന്നാണ് വീഡിയോ റെക്കോർഡ് ചെയ്യാൻ ദിവ്യയെ സമ്മതിപ്പിച്ച തന്റെ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് വിനീത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. അവതാരം എന്ന തമിഴ് ചിത്രത്തിലെ 'തെൻട്രൽ വന്ത് തീണ്ടും പോത്' എന്ന ​ഗാനമാണ് ​ദിവ്യ മനോ​ഹരമായി പാടിയത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2012 ലാണ് വിനീത് സഹപാഠിയായ ദിവ്യയെ താലിചാർത്തുന്നത്. ദിവ്യയെ പ്രൊപ്പോസ് ചെയ്തതും ഇരുവരുടേയും പ്രണയവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെ വിനീത് ആരാധകരുമായി പങ്കുവച്ചിരുന്നു.

2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്.

Content Highlights : Divya Vineeth Song Music By Vineeth Sreenivasan Uyarnu parannu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented