ലാൽ ജോസിന്റെ വിവരണം, ശ്രദ്ധേയമായി  'പറയുവാൻ മോഹിച്ച പ്രണയം'


നിരവധി സൂപ്പർഹിറ്റ് സംഗീത ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

പറയുവാൻ മോഹിച്ച പ്രണയം മ്യൂസിക് വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സംവിധായകൻ ലാൽ ജോസിന്റെ ശബ്ദത്തിലെത്തിയ മ്യൂസിക്കൽ വീഡിയോ തരംഗമാവുന്നു. വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിച്ച "പറയുവാൻ മോഹിച്ച പ്രണയം" എന്ന മനോഹര ഗാനാവിഷ്ക്കാരത്തിനാണ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നൽകിയിട്ടുള്ളത്. ഗാനം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു.

നിരവധി സൂപ്പർഹിറ്റ് സംഗീത ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീർ പപ്പയാണ്. സ്കൂൾ പ്രണയകാലത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആൽബത്തിൽ കെവിൻ പോൾ, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ വരികൾക്ക് ഷേർദിൻ തോമസ് സംഗീതം നൽകിയിരിക്കുന്നു. നിസാം അലിയാണ് പാടിയിരിക്കുന്നത്.വിഷ്ണു നെല്ലായ ആർട്ടും ശ്രീകേഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മാർക്കറ്റിങ് കോർഡിനേറ്റർ : അസിം കോട്ടൂർ, അസോസിയേറ്റ് ക്യാമറ : ജോയ് വെള്ളത്തൂവൽ, ആരിഫ്, മേക്കപ്പ് : ഷൈൻ റോസാരിയോ, ഡിസൈനർ മീഡിയ : ഉസ്മാൻ ഒമർ, പ്രൊഡക്ഷൻ കൺട്രോളർ : സലീം പി. എച്ച്, വസ്ത്രാലങ്കാരം : ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടർ : ഡെൻസൺ ഡേവിസ്, പി ആർ ഒ : അജയ് തുണ്ടത്തിൽ

Content Highlights: director lal jose voice over, parayuvan mohicha pranayam, malayalam music video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented