അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച " ദിൽ ബേചാര യുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. ചിത്രത്തിന്റെ അണിയറപ്രവർത്തവകർ കഴിഞ്ഞ ദിവസം ഈ ഗാനത്തിന്റെ ദൃശ്യം പുറത്തിറക്കിയിരുന്നു.

സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് നടിയും നർത്തകിയുമായ ഫറാഖാനാണ്. നേരത്തേ പുറത്തു വിട്ട " ദിൽ ബേചാര " യുടെ ട്രെയിലർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്സിനെ പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ വൈറലായി മുന്നേറുകയാണ് എന്നതും ശ്രദ്ധേയമാണ് . സഞ്ജന സാങ്കിയാണ് ചിത്രത്തിലെ നായിക.

നവാഗതനായ മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രം ജൂലൈ 24 -ന് ഡിസ്നി ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്.

Content highlights : Dil Bechara Movie Song Sushanth Singh Rajput AR Rahman Fara Khan