
Thee Movie
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് നായകനാകുന്ന അനില്‍ വി. നാഗേന്ദ്രന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'തീ' എന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ധീരം വീരം എന്ന് തുടങ്ങുന്ന ഗാനം സംവിധായകന് അനില്‍ വി.നാഗേന്ദ്രന് എഴുതി അഞ്ചൽ ഉദയകുമാർ സംഗീതം പകര്‍ന്നിരിക്കുന്നു. ശീകാന്ത്, കെ.ആര് രാമദാസ്, കലാഭവന്‍ സാബു, മണക്കാട് ഗോപന് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഋതേഷാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുള്ളത്. യൂ ക്രിയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ അനില്‍ വി നാഗേന്ദ്രന് കഥ തിരക്കഥ ഗാനങ്ങള്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ''തീ'. 'വസന്തത്തിന്റെ കനല്‍വഴികളില്‍'എന്ന ചിത്രത്തില്‍ തമിഴ് താരം സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് ചിത്രത്തില്‍ വില്ലൻവേഷമാണ് ചെയ്യുന്നത്.
അന്താരാഷ്ട്രശൃംഖലകളുള്ള അധോലോക നായകനായി വിസ്മയപ്പെടുത്തുന്ന ഗെറ്റപ്പില്‍ ഇന്ദ്രന്‍സും എത്തുന്നു. പ്രേംകുമാര്‍, വിനുമോഹന്‍, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്, വി.കെ.ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്, സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: Dheeram Veeram song THEE Muhammed Muhassin Rithesh Anchal Udayakumar Anil V Nagendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..