Enjoy Enjaami
സംഗീത സംവിധായകന് സന്തോഷ് നാരായണന് നിര്‍മിച്ച് ധീയും അറിവും ആലപിച്ച റാപ് മ്യൂസിക് വീഡിയോ 'എഞ്ചോയ് എഞ്ചാമി' ശ്രദ്ധനേടുന്നു. ധീയും അറിവും തന്നെയാണ് മ്യൂസിക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എ.ആര് റഹ്മാന്റെ മാജാ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. സ്വതന്ത്ര സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എ.ആര് റഹ്മാന് ജനുവരിയില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണിത്.
''ഞങ്ങളുടെ പൂര്‍വ്വികരിലേക്കുള്ള തിരിഞ്ഞു നോട്ടം, നമ്മുടെ വേരുകളിലേക്കുള്ള ആഘോഷം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മള് മറന്നുപോയ കാര്യങ്ങളുടെ ഒരു തിരിച്ചുവിളിക്കല്‍ ഇതെല്ലാമാണ് എന്ജോയ് എന്‍ജാമി''- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ആല്‍ബം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലും ഇടം നേടി. വരികള്‍ക്ക് മികച്ച രീതിയിലുള്ള നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.
Content Highlights: Enjoy Enjaami music video, Dhee, Arivu, Santhosh Narayanan, AR Rahman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..