രാജ്യത്തിനകത്തും പുറത്തും തരം​ഗമായി മാറിയ തമിഴ് ​ഗാനം എൻജാേയ് എൻജാമിക്ക് കവർ വേർഷനൊരുക്കി അവതാരകയും നടിയുമായ ജുവൽ മേരി. ആരാധകർക്ക് തീർത്തും സർപ്രൈസ് നൽകിയാണ് ജുവലിന്റെ ​ഗായികയായുള്ള ആദ്യ സംരംഭം.

ധീ, അറിവ് എന്നിവർ ചേർന്നാണ് എൻജാേയ് എൻജാമിക്ക് ജീവൻ പകർന്നത്.

കവർ വേർഷനിൽ ജുവലിനൊപ്പം ചേർന്ന് ​ഗാനം ആലപിക്കുന്നത് അർജുൻ ഉണ്ണികൃഷ്ണനാണ്. ഒറിജിനലിലെന്ന പോലെ ദൃശ്യാവിഷ്കാരത്തിനും പ്രാധാന്യം നൽകി കൊണ്ടാണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്.

കാലത്തിനപ്പുറം നിലനിൽക്കുന്ന ഗാനമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗാനം നിർമ്മിക്കാൻ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരും പാട്ട് ആസ്വദിക്കുമെന്നു കരുതുന്നു... ​ഗാനം പങ്കുവച്ച് ജുവൽ കുറിച്ചു.

അവതാരകയായി ശ്രദ്ധ നേടിയ ജുവൽ ഉട്ട്യോപിയയിലെ രാജാവ്, പത്തേമാരി, ഒരേ മുഖംം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

content highlights : Dhee Arivu song EnjoyEnjaami cover song by jewel mary