ലവട്ടം കോളേജ് മൈതാനിയില്‍ കാത്തു നിന്ന സലിം കുമാറും , കുരുത്തംകെട്ടവനുമായ് വന്ന സുരാജ് വെഞ്ഞാറുമൂടിനും ശേഷം ധര്‍മ്മജന്‍ ബോള്‍ഗാട്ടി കേന്ദ്രകഥാപാത്രമായ സപ്ലി എന്ന മ്യൂസിക്ക് വീഡിയോ ശ്രദ്ധേയമാവുന്നു. ചുരുങ്ങിയ സമയംകൊണ്ട് ഗാനം യൂട്യൂബിൽ ട്രെന്റായിരിക്കുകയാണ്.

വ്യത്യസ്തമായ അവതരണവും നര്‍മ്മവും കൊണ്ട് ചുരുങ്ങിയ സമയം കൊണ്ടുതന്നെ കോളേജുകളില്‍ തരംഗമായ് മാറിയ സപ്ലിക്ക് മൂന്ന് ദിവസം കൊണ്ട് തന്നെ നാല് ലക്ഷത്തിലും കൂടുതല്‍ കാഴ്ചക്കാരെയാണ് ലഭിച്ചത്. ഉഴപ്പനായ ഒരു എഞ്ചിനിയറിങ്ങ് വിദ്യാർഥിയുടെ കോളേജ് ജീവിതമാണ് സപ്ലിയില്‍ ധര്‍മ്മജന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ചലച്ചിത്ര പിന്നണിയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന അനീസ് ബഷീറാണ് 'സപ്ലി' സംവിധാനം ചെയ്തിരിക്കുന്നത്. ട്രിക്കോട്രി ബാന്റ് ആണ് മ്യൂസിക്ക്. വോക്കല്‍ പാടിയിരിക്കുന്നത് വിഷു.എസ്സ് പിള്ളയാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഉണ്ണി സലീമും എഡിറ്റിങ് ശ്രീജിത്ത് രംഗനുമാണ്. കോറിയോഗ്രാഫി സ്പ്രിങ്. നിര്‍മ്മാണം ഉദയചന്ദ്രനും സറിന്‍ ജലാലും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.

Content Highlights : Dharmajan Bolgatty  Supply New Musical Video  Anees Basheer