-
അന്തരിച്ച പൈലറ്റ് ദീപക് സാത്തേ പാടുന്ന വീഡിയോ എന്ന പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. കരിപ്പൂർ വിമാനാപകത്തിന്റെ പശ്ചാത്തലത്തിൽ ഘർ സേ നികൽതേ ഹി എന്ന ഹിറ്റ് ഗാനം വേദിയിൽ ആലപിക്കുന്ന നേവി ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകനമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ പാടുന്നത് നേവി ഉദ്യോഗസ്ഥൻ തന്നെ. എന്നാൽ മറ്റൊരാളാണ്. ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയുടെ വീഡിയോയാണ് ക്യാപ്റ്റൻ ദീപക് സേത്തയുടെ പേരിൽ പ്രചരിക്കുന്നത്.
ഹരിയാന സ്വദേശിയായ ഗിരീഷ് ലൂത്ര 1979ലാണ് ഇന്ത്യൻ നേവിയിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് വിരമിച്ചത്. നാലുദശാബ്ദക്കാലത്തെ മികച്ച സേവനത്തിന് പരമ വിശിഷ്ട സേവാ മെഡൽ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം മല്ലൊരു പാട്ടുകാരനുമാണ്. ഘർ സേ നികൽതേ ഹി, പാപാ കെഹ്തേ ഹേ, എയർലിഫ്റ്റ് എന്ന ചിത്രത്തിലെ സോച് നാ സകേ തുടങ്ങിയ ഗാനങ്ങൾക്ക് അദ്ദേഹം കവർ വേർഷനുകൾ പാടിയിട്ടുണ്ട്.
Content Highlights :deepak sathe singing viral video is fake the original singer is girish luthra retd navy officer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..