വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിലെ കാന്റീന്‍ സോങ് വീഡിയോ പുറത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് ജെയ്ക്‌സ് ബിജോയ് ആണ് 

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.. ഓരോ ഭാഷയിലും അതാത് ഭാഷകളിലെ ഗാനരചയിതാക്കളാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. 

ധനഞ്ജയ് രഞ്ജയ് കന്നഡത്തിലും, റഹ്മാന്‍ തെലുങ്കിലും, ജോ പോള്‍ മലയാളത്തിലും കാര്‍ത്തിക് നേത തമിഴിലും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

Content Highlights : Dear Comrade Movie Canteen Song Vijay Devarkonda Rashmika Mandanna