കുട്ടിക്കാല സ്മരണകളിലേക്ക് ഒരു തിരിഞ്ഞു നോട്ടവുമായി ക്രിക്കറ്റ് പാട്ട്. പാടവും പറമ്പും സ്റ്റേഡിയങ്ങളായി സങ്കല്‍പ്പിച്ച് മടല് കൊണ്ട് ബാറ്റും കമ്പുകൊണ്ട് സ്റ്റെമ്പും ഉണ്ടാക്കി ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടിക്കാലത്തിന്റെ നല്ല ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പേവുകയാണ് ഈ ക്രിക്കറ്റ് പാട്ട്. 

വംശീയതയോ വര്‍ഗീയതയോ അല്ല ക്രിക്കറ്റ് എന്നും അത് ലോകത്തെതന്നെ ഒന്നാക്കുന്ന മനോഹാരിതയാണെന്നും പാട്ടിലൂടെ പറയുന്നു. ടീ20  കളിക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ചാണ് പാട്ട് പുറത്ത് ഇറക്കിയത്. 

കോഴിക്കോട്ടുള്ള യുവാക്കളുടെ സംഗീത കൂട്ടായ്മയായ മംഗേസ്റ്റിന്‍ ക്ലബ്ബ് ആണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഇവരുടെ ആദ്യത്തെ യൂടൂബ് റിലീസാണ് ക്രിക്കറ്റ് പാട്ട്.പാട്ടിന്റെ വരികള്‍ എഴുതിയതും സംഗീതം നല്‍കിയതും അജയ് ജിഷ്ണു സുധേയനാണ്. അച്ഛുത് സഹദേവനും അജയ് ജിഷ്ണു സുധേയനുമാണ് പാട്ടുകാര്‍. ജിക്കു എം.ജോഷിയാണ് സൗണ്ട് മിക്‌സിങ്. വിഷ്ണു വിജയനാണ് സംവിധാനം. എഡിറ്റിങ് പ്രത്യുഷ് ചന്ദ്രന്‍. അച്ഛുത് സഹദേവന്‍ തന്നെയാണ് മ്യൂസിക്ക് പ്രൊഡക്ഷന്‍.

content highlights : Cricket Pattu By Mangosteen Club